
മധു കൊലക്കേസ്: റിമാൻഡിലായ പ്രതികൾക്ക് ജാമ്യം
മധു കൊലക്കേസിൽ റിമാൻഡിലുള്ള പതിനൊന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷൻ പരാതിയെ തുടര്‍ന്നാണ് ഇവരെ നേരത്തെ കോടതി റിമാൻഡ് ചെയ്തത്. കര്‍ശന ഉപാധികളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നത്. എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാവണം, മധുവിൻ്റെ അമ്മ, സഹോദരി തുടങ്ങി ഒരു ബന്ധുകളേയും കാണാൻ പാടില്ല, രാജ്യം വിട്ടു പോകരുത്, ഇതിനോടം വിസ്തരിച്ച സാക്ഷികളെയോ ഇനി വിസ്തരിക്കാനുള്ള സാക്ഷികളെയോ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും മണ്ണാര്‍ക്കാട് എസ്.സി – എസ്.ടി കോടതിയുടെ…