
കോഴിക്കോട് കോർപ്പറേഷൻ പണം തട്ടിയ കേസ്; പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ മുൻകൂർ ജാമ്യാപേക്ഷ നൽകി
പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ബാങ്ക് മാനേജർ എം പി റിജിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കോടതി ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജർ രെജിലിനായുളള അന്വേഷണം തുടരുകയാണ്. കേസ് എടുത്ത് നാല് ദിവസം കഴിഞ്ഞിട്ടും റിജിൽ എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. അതേസമയം, റിജിൽ എത്ര തുകയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്താൻ പഞ്ചാബ് നാഷണൽ…