അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസ്; രാഹുലിന് ജാമ്യം അനുവദിച്ച് സുൽത്താൻപുർ കോടതി

അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ​ഗാന്ധി എംപിക്ക് ജാമ്യം അനുവദിച്ച് കോടതി. സുൽത്താൻപൂർ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നൽകിയത്. ഭാരത് ജോ‍ഡ് ന്യായ് യാത്രക്കിടെയാണ് രാഹുൽ കോടതിയിൽ ഹാജരായത്. കോടതി ജാമ്യം അനുവദിച്ചതോടെ രാഹുൽ ഗാന്ധി കോടതിയിൽ നിന്നും മടങ്ങി. 2018 നിയമസഭ തെര‍ഞ്ഞെടുപ്പിനിടെ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര…

Read More

അസംബ്ലിയിൽ അഞ്ചാം ക്ലാസുകാരന്റെ മുടിമുറിച്ച സംഭവം: പ്രധാനാധ്യാപികയ്ക്കു മുൻകൂർ ജാമ്യം

ആദിവാസി വിഭാഗത്തിൽപ്പെട്ട അഞ്ചാം ക്ലാസുകരന്റെ മുടി സ്‌കൂൾ അസംബ്ലിയിൽ വച്ച് മുറിച്ചെന്ന കേസിൽ പ്രധാനാധ്യാപികയ്ക്കു മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി. കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണോ പ്രവൃത്തിയെന്നതിൽ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.ബാബു മുൻകൂർ ജാമ്യം അനുവദിച്ചത്. കാസർകോട്ടാണ് സംഭവം. കഴിഞ്ഞവർഷം ഒക്ടോബർ 19ന് സ്‌കൂൾ അസംബ്ലിയിൽ അധ്യാപകരും വിദ്യാർഥികളും നോക്കിനിൽക്കെ വിദ്യാർഥിയുടെ മുടി അധ്യാപിക മുറിച്ചെന്നായിരുന്നു കേസ്. പരസ്യമായി മുടി മുറിച്ചത് വിദ്യാർഥിയുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമേൽപിച്ചെന്നായിരുന്നു ആരോപണം. വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി/പട്ടികവർഗ പീഡന നിരോധന…

Read More

കൂടത്തായി കേസ്; ജാമ്യാപേക്ഷയുമായി ജോളി ജോസഫ്

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ജാമ്യാപേക്ഷ നൽകി. ശാരീരികാവശത ചൂണ്ടിക്കാട്ടിയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിൽ ഹർജി നൽകിയത്. അതേസമയം, കൂടത്തായി കേസുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ വെബ്‌സീരിസും സീരിയലും തടയണമെന്ന ഹർജിയും കോടതിയിലെത്തിയിട്ടുണ്ട്. ജോളിയുടെ ശാരീരികമായ അസ്വസ്ഥതകളെ തുടർന്നു നേരത്തെ കേസിൽ വിചാരണ മാറ്റിവച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് വിചാരണ പുനരാരംഭിച്ചത്. ജോളിയുടെ ജാമ്യഹർജി നാളെ പരിഗണിക്കുമെന്നാണു വിവരം. അതിനിടെയാണ് കേസിൽ രണ്ടാം പ്രതിയായ എം.എസ് മാത്യു വെബ്‌സീരീസിനും സീരിയലിനും എതിരെ രംഗത്തെത്തിയത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം ; ഒരു കേസിൽ കൂടി ജാമ്യം അനുവദിച്ച് കോടതി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു കേസിൽ കൂടി ജാമ്യം ലഭിച്ചു. യൂത്ത് കോൺ​ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കന്റോൺമെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതോടെ സെക്രട്ടറിയേറ്റ് മാർച്ചിലെ മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. ഡിജിപി ഓഫീസ് മാർച്ച് കേസിലെ ജാമ്യാപേക്ഷ ഉടൻ പരി​ഗണിക്കും. ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ രാഹുൽ ജയിൽമോചിതനാകും. 

Read More

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി: നോട്ടിസ് ‌അയച്ച് സുപ്രീം കോടതി

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളിലൊരാളായ മോഹൻ നായക്കിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സഹോദരി കവിതാ ലങ്കേഷ് സമർപ്പിച്ച ഹർജിയിൽ, നോട്ടിസ് അയച്ച് സുപ്രീം കോടതി. വിചാരണ അകാരണമായി നീളുകയാണെന്നും 5 വർഷത്തിലേറെയായി   തടവിലാണെന്നും ചൂണ്ടിക്കാട്ടി കേസിലെ 11–ാം പ്രതിയായ മോഹൻ നായക്ക് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിസംബർ 7ന് ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് കവിത സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി മോഹൻ നായക്കിനു നോട്ടിസ് അയയ്ക്കുകയായിരുന്നു.  മോഹൻ…

Read More

പൊതുമുതൽ നശിപ്പിച്ച കേസ് ; കോടതിയിൽ ഹാജരായി ജാമ്യമെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്

പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ൽ മലപ്പുറത്ത് നടന്ന ഡിവൈഎഫ്ഐ മാർച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. കേസിനെ തുടർന്ന് മന്ത്രി മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു. ഡിവൈഎഫ്ഐ മാർച്ചിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തെന്നും13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്.10 പ്രതികളുള്ള കേസിൽ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. 

Read More

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സെക്രട്ടറിയേറ്റ് മാർച്ചിലെ പുതിയ രണ്ട് കേസിൽ ജാമ്യം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം.സെക്രട്ടേറിയറ്റ് മാർച്ചിലെ പുതിയ രണ്ട് കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്  കോടതിയാണ് ജാമ്യം അനുവദിച്ചത്..ഡിജിപി ഓഫീസിലേക്കുള്ള മാർച്ചിന്‍റെ   പേരിലുള്ള കേസിൽ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജില്ലാ കോടതിയാണ് ഈ ജാമ്യാപേക്ഷ പരിഗണിക്കുക..നേരത്തെ റിമാൻഡിലായ കേസിൽ ജാമ്യം കിട്ടാത്തതിനാൽ രാഹുല്‍ ജയിലിൽ തുടരും..ഇന്നലെ രജിസ്റ്റർ ചെയ്ത പുതിയ രണ്ട് കേസുകളിലാണ് രാഹുലിന് ഇന്ന്  ജാമ്യംകിട്ടിയത്. രാഹുലിന് എതിരെ നിരന്തരം കേസെടുത്ത് ജയിലിൽ…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ജനുവരി 17ന് പരിഗണിക്കും

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ജനുവരി 17ന് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും ജാമ്യ ഹരജി നൽകിയിരുന്നു. ജനുവരി 22 വരെ റിമാൻഡ് ചെയ്യപ്പെട്ട രാഹുൽ ഇപ്പോൾ പൂജപ്പുര ജയിലിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബുധനാഴ്ച ജയിലിലെത്തി രാഹുലിനെ സന്ദർശിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് മാത്രം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട രാഹുൽ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യാപേക്ഷ നൽകിയത്. മെഡിക്കൽ സർട്ടിഫിക്കറ്റ്…

Read More

ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധം : എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരത്ത് ഗവര്‍ണറെ തടഞ്ഞ് കരിങ്കൊടി കാട്ടിയ കേസിലെ പ്രതികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യഹർജി വ്യാഴാഴ്ച പരിണിക്കാൻ മാറ്റി. ഇവര്‍ പഠിക്കുന്ന കോളജ് ഏതെന്ന വിവരവും അറ്റൻഡൻസ് രജിസ്റ്റര്‍ അടക്കമുള്ള രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് നിര്‍ദേശിച്ചു. ഡിസംബര്‍ 11ന് നടന്ന സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നുമുതല്‍ ഏഴുവരെ പ്രതികളായ യദു കൃഷ്‌ണൻ, ആഷിക് പ്രദീപ്, ആര്‍.ജി. ആശിഷ്, ദിലീപ്, റയാൻ, അമൻ ഗഫൂര്‍, റിനോ സ്റ്റീഫൻ എന്നിവരാണ് ജാമ്യഹർ ജി…

Read More

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുരേഷ് ഗോപി ആരോപിക്കുന്നത്. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്‌ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാറിനോട് ഇന്ന് നിലപാടറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ്…

Read More