
ബാഹുബലി കണ്ടപ്പോൾ എന്നിലെ ചലച്ചിത്രകാരനു കൗതുകം തോന്നി: ഷാജി കൈലാസ്
സിനിമ ചെറുപ്പം മുതൽ എനിക്ക് പാഷനായിരുന്നുവെന്ന് ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ എന്നറിയപ്പെടുന് ഷാജി കൈലാസ്. ചെറുപ്പത്തിൽ അച്ഛനുമമ്മയും സിനിമയ്ക്കു പോകും. സിനിമയിൽ വരുന്ന ആക്ഷൻ സീനുകൾ കണ്ടാൽ എഴുന്നേറ്റ് സ്‌ക്രീനിനു മുമ്പിൽ ചെന്നുനിൽക്കും. ഇരുന്ന് സിനിമ ആസ്വദിക്കുന്നതിനേക്കാൾ എഴുന്നേറ്റു നിന്നു കാണുവാനാണു ഞാനാഗ്രഹിക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി സിനിമയും ഞാനും ബന്ധപ്പെട്ടുകിടക്കുന്നു. സിനിമ സങ്കടങ്ങൾ തന്നിട്ടുണ്ടെങ്കിലും അതിനൊക്കെ അൽപ്പായുസ് മാത്രമേയുള്ളൂ. എന്റെ വഴി സിനിമയാണെന്നു തിരിച്ചറിഞ്ഞപ്പോൾ അച്ഛനും അമ്മയുമടക്കം എല്ലാവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകലവ്യൻ റിലീസായ സമയത്തു…