
താമസ , തൊഴിൽ വിസ നിയമ ലംഘനം ; ബഹ്റൈനിൽ 157 തൊഴിലാളികളെ നാടുകടത്തി
തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 157 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ആഗസ്റ്റ് 11 മുതൽ 17 വരെയുള്ള കാലയളവിൽ 582 പരിശോധനകൾ നടത്തുകയുണ്ടായി. താമസവിസയും തൊഴിൽ നിയമങ്ങളും ലംഘിച്ച 41 പേരെ പിടികൂടുകയും ചെയ്തു. 15 സംയുക്ത പരിശോധന ക്യാമ്പയിനുകൾ നടത്തി.ഇതിനു പുറമേ, ക്യാപിറ്റൽ ഗവർണറേറ്റിൽ ഒമ്പത് ക്യാമ്പയിനുകളും മുഹറഖ് ഗവർണറേറ്റിൽ രണ്ട് ക്യാമ്പയിനുകളും നോർത്തേൺ ഗവർണറേറ്റിൽ രണ്ട് ക്യാമ്പയിനുകളും സതേൺ ഗവർണറേറ്റിൽ രണ്ട് ക്യാമ്പയിനുകളും നടത്തി….