
മയക്കുമരുന്ന് കടത്ത് ; പ്രതികളെ ബഹ്റൈനിൽ എത്തിക്കാനുള്ള ശ്രമവുമായി അധികൃതർ
1,30,000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്ത സുപ്രധാന മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളെ ബഹ്റൈനിലെത്തിക്കാൻ ശ്രമം തുടരുന്നു. മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരരെന്ന് കരുതുന്ന പ്രതികൾ രണ്ടുപേരും 26 വയസ്സുള്ളവരാണ്. ഇവർ രാജ്യത്തിന് പുറത്തുനിന്നാണ് പ്രവർത്തനം നടത്തുന്നതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസമാണ് എയർപോർട്ടിൽ 6,40,000 ദിനാർ (ഏകദേശം 1.7 ദശലക്ഷം ഡോളർ) മൂല്യമുള്ള ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തത്. കസ്റ്റംസ്, മയക്കുമരുന്ന് എൻഫോഴ്സ്മെന്റ് യൂനിറ്റുകൾ ഉൾപ്പെടെ സുരക്ഷ ഏജൻസികൾ സംയുക്തമായാണ് കാർഗോ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. പ്രത്യേക വർക്ക്ഷോപ്പുകളിൽ…