ബഹ്‌റൈനിൽ കടലിൽ മുങ്ങിയ ബോട്ടിൽ നിന്നും അഞ്ച് പേരെ രക്ഷപ്പെടുത്തി

ബഹ്‌റൈനിൽ കടലിൽ മുങ്ങിയ ബോട്ടിൽ നിന്നും അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അധികൃതർ വ്യക്തമാക്കി. അംവാജിന് സമീപമാണ് ബോട്ടിൽ വെള്ളം കയറിയത്. ഉടൻ തന്നെ കോസ്റ്റ് ഗാർഡ് അധികൃതർ ഇടപെട്ട് ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്തുകയും ബോട്ട് കരയിലേക്ക് വലിച്ച് കയറ്റുകയും ചെയ്തു.

Read More

കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈൻ – സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കുന്നവർക്കായി ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു

കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരികെയും യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു. കിംഗ് ഫഹദ് കോസ്വേ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ സംവിധാനം പ്രവർത്തനമാരംഭിച്ചതോടെ കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈൻ – സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കുന്നവർ ടോൾ നൽകുന്നതിനായി വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കാവുന്നതാണ്. ഇ-ഗേറ്റ് സംവിധാനം നിലവിൽ വന്നതോടെ ടോൾ പിരിക്കുന്ന നടപടികൾ പൂർണ്ണമായും ഡിജിറ്റൽ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രികർക്ക് ഇതിനായി…

Read More

ബഹ്റൈനിൽ ഗോൾഡൻ ലൈസൻസ് പദ്ധതി

ബഹ്റൈനിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതികളൊരുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനും പ്രധാന പദ്ധതികൾക്ക് ഗോൾഡൻ ലൈസൻസ് നൽകാനും തീരുമാനിച്ചു. നിക്ഷേപ പദ്ധതികളുമായി കരാറിലേർപ്പെടുകയും അതുവഴി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യും. സാമ്പത്തിക ഉത്തേജന പാക്കേജിൽ ഊന്നൽ നൽകിയ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കാനും അതുവഴി സാമ്പത്തിക വളർച്ച ഉറപ്പാക്കാനും കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. വിവിധ കമ്പനികളുമായി നടത്തുന്ന സഹകരണക്കരാർ വഴി 500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. 50 ദശലക്ഷം ഡോളറിൽ കൂടുതൽ മുതൽ…

Read More

ഹൃദയാഘാതം: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിനി മരിച്ചു

മലയാളി വിദ്യാർഥിനി ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്‌റൈൻ ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. പിതാവ്: അജി കെ വർഗീസ്. മാതാവ് മഞ്ജു ബി.ഡി.എഫ് സ്റ്റാഫ് ആണ്.

Read More

ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ്; പരാതികളിൽ ഭൂരിഭാഗവും പരിഹരിച്ചെന്ന് എംബസി

ബഹ്‌റൈൻ; ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ അവസരമൊരുക്കി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ പീയൂഷ് ശ്രീവാസ്തവ അധ്യക്ഷതവഹിച്ചു. എംബസിയുടെ കോൺസുലർ ടീമും പാനലും അഭിഭാഷകരും സന്നിഹിതരായിരുന്നു. എഴുപതോളം ഇന്ത്യൻ പൗരന്മാർ ഓപൺ ഹൗസിൽ പങ്കെടുത്തു. പരാതികൾ അംബാസഡറോട് നേരിട്ടുന്നയിക്കാനുള്ള അവസരമൊരുക്കിയിരുന്നു. ഉയർന്ന പരാതികളിൽ പ്രധാനപ്പെട്ടവ അടിയന്തരമായി പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഓപൺ ഹൗസിൽ ഉയർന്ന പരാതികളിൽ ഭൂരിഭാഗവും ഫലപ്രദമായി പരിഹരിച്ചെന്ന് എംബസി അറിയിച്ചു. ദുരിതത്തിലായ ഇന്ത്യക്കാരെ സഹായിക്കാൻ എംബസി നിരവധി…

Read More

ബഹ്റൈനിൽ വൈദ്യുതി, ജല ഉപഭോക്താകൾക്കായി പുതിയ ബില്ലിങ് സംവിധാനം

ബഹ്റൈനിൽ വൈദ്യുതി, ജല ഉപഭോക്താകൾക്കായി പുതിയ ബില്ലിങ് സംവിധാനം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ആവിഷ്‌കരിച്ച പുതിയ ബില്ലിങ് രീതി ഫെബ്രുവരി ആദ്യം മുതലാണു നടപ്പിലാക്കുക. പൂർണമായും ഡിജിറ്റൽ വൽക്യത ബില്ലിംഗ് രീതി നടപ്പിലാക്കുന്നതിലൂടെ വൈദ്യുതി, ജല ഉപയോഗത്തിൻറെ ബില്ലുകൾ കൂടുതൽ സുതാര്യവും ക്യത്യവുമാക്കാനാണു ലക്ഷ്യമിടുന്നത്.  പുതിയ ഉപഭോക്തൃ സേവന സംവിധാനവും ക്യത്യത ഉറപ്പു വരുത്തിയ ബില്ലിങ് രീതിയുമാണു ഏർപ്പെടുത്തുക.അതോറിറ്റിയുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു ഈ പരിഷ്‌കാരം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും…

Read More

ബ​ഹ്റൈ​നി​ൽ പു​തു​വ​ത്സ​രാ​വ​ധി പ്ര​ഖ്യാ​പി​ച്ചു

ബ​ഹ്റൈ​നി​ൽ പു​തു​വ​ത്സ​രാ​വ​ധി പ്ര​ഖ്യാ​പി​ച്ച് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ത​നു​സ​രി​ച്ച്, മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജ​നു​വ​രി ഒ​ന്നി​ന് അ​വ​ധി​യാ​യി​രി​ക്കും.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

എരുമേലി കണ്ണിമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്.16 പേർക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ………………………………….. കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ‌ ബിജെപി വനിത കൗൺസിലർമാർ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയർ ഡയസിലെത്തി. പോലീസും എൽഡിഎഫ് വനിതാ കൌൺസിലർമാരും ചേർന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പിന്നാലെ ഒൻപത് വനിതാ ബിജെപി…

Read More

തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കും, മനുഷ്യക്കടത്ത് തടയൽ ഊർജ്ജിതമാക്കും ; ബഹ്‌റൈൻ

മനാമ : തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷവും അവകാശ സംരക്ഷണവും നൽകി ബഹ്‌റൈൻ. മനുഷ്യക്കടത്ത് മുതൽ തൊഴിലാളികൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അമേരിക്കൻ നീതികാര്യ ഡിപ്പാർട്ട്മെന്റിന് കീഴിലെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രോസിക്യൂഷൻ യുണിറ്റ് , തൊഴിൽ വകുപ്പിന് കീഴിലെ വേജ് ആൻഡ് അവർ ഡിവിഷൻ, ആരോഗ്യ, മാനവിക സേവന ഡിപാർട്ട്മെന്റ് എന്നിവയിലെ ഉദ്യോഗസ്ഥരും പ്രതിനിധികളുമായി വാഷിങ്ടണിൽ ചർച്ച നടത്തുകയായിരുന്നു അവർ. മനുഷ്യക്കടത്ത് തടയുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് നയപരിപാടികൾ…

Read More

വിൽപന നടത്തുന്ന എല്ലാ സിഗരറ്റ് ഉൽപന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പ് പതിക്കണമെന്ന് നിർദ്ദേശവുമായി ബഹ്‌റൈനിൻ

ബഹ്‌റൈനിൽ വിൽപന നടത്തുന്ന എല്ലാ സിഗരറ്റ് ഉൽപന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പ് പതിക്കണമെന്ന നിയമത്തിന്റെ അവസാന ഘട്ടം ഒക്‌ടോബർ 16ന് പ്രാബല്യത്തിൽ വരുമെന്ന് ദേശീയ റവന്യൂ ബ്യൂറോ അറിയിച്ചു. ഡിജിറ്റൽ സ്റ്റാമ്പ് പതിപ്പിക്കാത്ത സിഗരറ്റ് ഉൽപന്നങ്ങൾ വലിയ തോതിൽ ശേഖരിച്ച് വെക്കുന്നത് ഒഴിവാക്കണമെന്ന് എൻ.ബി.ആർ ഇറക്കുമതിക്കാരോടും വ്യാപാരികളോടും ആവശ്യപ്പെട്ടു. ഒക്‌ടോബർ 16നുശേഷം ഡിജിറ്റൽ സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകളുടെ വിൽപനയും കൈവശം വെക്കുന്നതും നിരോധിച്ചിരിക്കുകയാണ്. ഡിജിറ്റൽ സ്റ്റാമ്പില്ലാത്ത സിഗരറ്റുകൾ വിതരണക്കാർക്കുതന്നെ തിരിച്ചുനൽകണം. ഡിജിറ്റൽ സ്റ്റാമ്പ് പതിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം മാർച്ച്…

Read More