മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങും

ശ്രീനാരായണ ഗുരുവിന്റെ 169ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങും. ബുധനാഴ്ച രാത്രി പത്തോടെ എയർ ഇന്ത്യ വിമാനത്തിലാണ് മുൻ രാഷ്ട്രപതി എത്തിയത്. റാഡിസൺ ബ്ലൂ ഹോട്ടലിലാണ് അദ്ദേഹം തങ്ങുന്നത്. സെപ്റ്റംബർ ഏഴിന് ആരംഭിച്ച ഗുരുജയന്തിയോടനുബന്ധിച്ചുള്ള പരിപാടികൾ ഇന്നത്തോടെ അവസാനിക്കും. ശ്രീനാരായണ കൾചറൽ സൊസൈറ്റി (എസ്. എൻ.സി.എസ്), ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്), ഗുരുസേവാ സമിതി (ബഹ്റൈൻ ബില്ലവാസ്) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ്…

Read More

ബ​ഹ്റൈ​നി​ലെ ആലിയിൽ വാഹനാപകടം: നാല് മലയാളികൾ അടക്കം അഞ്ച് മരണം

ബ​ഹ്റൈ​നി​ലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ…

Read More

ജനബിയ്യയിലെ 77ാം നമ്പർ റോഡിലെ സിഗ്‌നൽ പുനരാരംഭിക്കും

ബഹ്‌റൈനിൽ ജനബിയ്യയിലെ 77 ാം നമ്പർ റോഡിലുള്ള ജങ്ഷനിലെ സിഗ്‌നലിൻറെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം അറിയിച്ചു. അടുത്ത ശനിയാഴ്ച മുതലാണ് സിഗ്‌നൽ പ്രവർത്തനമാരംഭിക്കുക.

Read More

ഇന്ത്യയുമായി നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുമെന്ന് ബഹ്‌റൈൻ കിരീടാവകാശി

ഇന്ത്യയുമായി നിരവധി മേഖലകളിൽ സഹകരണം തുടരുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ഇന്ത്യയുടെ വെസ്റ്റേൺ ഫ്‌ലീറ്റ് കമാൻഡർ അഡ്മിറൽ വിനീത് മക്കാർത്തിയെയും സംഘത്തെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിലും ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള സാധ്യതകളും ചർച്ച ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയായി. ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ…

Read More

ബഹ്‌റൈനിൽ 60 ക​ഴി​ഞ്ഞ രോ​ഗി​ക​ൾ​ക്ക്​ മ​രു​ന്ന്​ വീട്ടി​ലെ​ത്തി​ക്കും

 60 വ​യ​സ്സ് ക​ഴി​ഞ്ഞ രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​മെ​ന്ന്​ ഗ​വ​ൺ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. ഡെ​ലി​വ​റി സേ​വ​നം ന​ൽ​കു​ന്ന ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ വേ​ഗ​ത്തി​ലാ​ക്കാ​നും ഡെ​ലി​വ​റി കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി. മ​രു​ന്നു​കു​റി​പ്പ​ടി​ക​ൾ യ​ഥാ​സ​മ​യം ഡോ​ക്​​ട​റെ ക​ണ്ട്​ പു​തു​ക്കു​ന്ന​തി​ന്​ രോ​ഗി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ​ ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ, ബോ​ർ​ഡ്​ ഓ​ഫ്​ ട്ര​സ്റ്റീ​സ്​ എ​ന്നി​വ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ രോ​ഗി​ക​ളു​ടെ ആ​വ​ശ്യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

Read More

ബഹ്റൈനിൽ ഹ്യുമിഡിറ്റി വർധിക്കുന്നുവെന്ന് കാലാവസ്ഥാ വകുപ്പ്

ബഹ്റൈനിൽ രാത്രി സമയങ്ങളിലും രാവിലെയും ഹുമിഡിറ്റി വർധിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കു പടിഞ്ഞാറൻ കാറ്റ് പകൽ സമയത്ത് ചെറുതായി വീശുന്നുണ്ട്. ഇത് ചൂട് വർധിക്കാനിടയാക്കുന്നതായാണ് റിപ്പോർട്ട്. രാത്രിയും പുലർച്ചെയും ഹുമിഡിറ്റി 90 ശതമാനം വരെ ഉയരുന്നതായാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. വരും ദിവസങ്ങളിൽ ചൂടും ഹുമിഡിറ്റിയും കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്

Read More

ബഹ്റൈനിൽ ഹ്യുമിഡിറ്റി വർധിക്കുന്നുവെന്ന് കാലാവസ്ഥാ വകുപ്പ്

ബഹ്റൈനിൽ രാത്രി സമയങ്ങളിലും രാവിലെയും ഹുമിഡിറ്റി വർധിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കു പടിഞ്ഞാറൻ കാറ്റ് പകൽ സമയത്ത് ചെറുതായി വീശുന്നുണ്ട്. ഇത് ചൂട് വർധിക്കാനിടയാക്കുന്നതായാണ് റിപ്പോർട്ട്. രാത്രിയും പുലർച്ചെയും ഹുമിഡിറ്റി 90 ശതമാനം വരെ ഉയരുന്നതായാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. വരും ദിവസങ്ങളിൽ ചൂടും ഹുമിഡിറ്റിയും കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്

Read More

ഇൻഡിഗോ എയർലൈൻ സർവീസ് കണ്ണൂരിലേക്ക് നീട്ടാൻ നിവേദനം നൽകി

വടക്കൻ കേരളത്തിലെ പ്രവാസികളുടെ യാത്രക്ലേശം പരിഹരിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ സർവീസ് കണ്ണൂരിലേക്ക് നീട്ടണമെന്ന് അഭ്യർത്ഥിച്ച് സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ, വേൾഡ് ട്രാവൽ സർവിസ് ജനറൽ മാനേജർ ഹൈഫ ഔനും ഇൻഡിഗോ സെയിൽസ് ആന്റ് മാർക്കറ്റിംഗ് മാനേജർ റിയാസ് മുഹമ്മദിനും നിവേദനം നൽകി. കുറഞ്ഞ ചിലവിൽ കണ്ണൂരിലേക്ക് നേരിട്ടോ കൊച്ചി വഴിയോ ഇൻഡിഗോ എയർലൈൻസിന്റെ ദൈനംദിന സർവീസ് തുടങ്ങണമെന്നാണ് ആവശ്യം ഇൻഡിഗോ അടുത്തിടെ ആരംഭിച്ച ബഹ്റൈൻ കൊച്ചി ബഹ്റൈൻ സർവീസുകൾക്ക് കേരളീയ സമൂഹം നൽകുന്ന…

Read More

കൊല്ലം ചടയമംഗലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

കൊല്ലം ചടയമംഗലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ചടയമംഗലം സ്വദേശിയായ കബീർ ഇന്ന് പുലർച്ചെ ഹമദ് ടൗണിലെ താമസ സ്ഥലത്ത് മരിച്ചത്. ഐ.വൈ.സി.സിയുടെ ഹമദ് ടൗൺ ഏരിയാ വൈസ് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Read More

ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് ബഹ്‌റൈനിലെ കാഴ്ചകൾ കാണാൻ അവസരം

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് അവരുടെ കണക്ഷൻ ഫ്‌ലൈറ്റുകൾക്കായുള്ള കാത്തിരിപ്പ് വേളയിൽ ബഹ്‌റൈനിലെ കാഴ്ചകൾ കാണാനുള്ള അവസരമൊരുക്കുന്നു. ഗൾഫ് എയറും ബഹ്റൈൻ എയർപോർട്ട് കമ്പനിയും, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും സംയുക്തമായാണു ഈ അവസരമൊരുക്കുന്നത്. പ്രഥമ ഘട്ടത്തിൽ ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മാത്രമാണു ഈ സൗകര്യം ലഭ്യമാകുക. ജൂലൈ 5 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. യാത്രക്കാർക്ക് ബഹ് റൈനിലെ കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിൽ സിറ്റി ടൂർ സൗകര്യമൂരുക്കും….

Read More