ടൂറിസ്റ്റ് വിസയിൽ ബഹ്റൈനിൽ എത്തുന്നവർക്ക് തൊഴിൽ വിസ അനുവദിക്കരുത്; ശുപാർശ നൽകി എം.പിമാരുടെ സമിതി

വിനോദ സഞ്ചാര വിസയിൽ ബഹ്റൈനിൽ എത്തിയ ശേഷം തൊഴിൽ വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന ശുപാർശയുമായി ബഹറൈൻ എം.പി മാരുടെ സമിതി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയുടെ ശിപാർശകളിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. എൽ.എം.ആർ എ യുടെ പ്രവർത്തനത്തെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കുവാൻ മംദൂഹ് അൽ സാലിഹ് ചെയർമാനായി രൂപീകരിക്കപ്പെട്ട എംപി മാരുടെ സമിതി 39 ശുപാർശകളാണ് അവതരിപ്പിച്ചത്. 2019 മുതൽ 2023 ജൂൺവരെ കാലയളവിൽ ടൂറിസ്റ്റ് വിസയിൽ വന്ന 85,246 പ്രവാസികൾക്ക് വിസ…

Read More

ബഹ്റൈനിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ് പ്രസ്; കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവീസുകൾ

ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിന്റര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഒക്ടോബര്‍ 29 മുതല്‍ സർവീസുകൾ നിലവില്‍ വരും. കോഴിക്കോടേക്ക് എല്ലാ ദിവസവും സര്‍വീസുകളുണ്ട്. ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊച്ചിയിലേക്കും ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും വിമാന സര്‍വീസുകളുണ്ടാകും. കോഴിക്കോടേക്ക് നിലവില്‍ അഞ്ച് ദിവസമാണ് സര്‍വീസുള്ളത്. ഇത് എല്ലാ ദിവസവുമായി മാറും. കൊച്ചിയിലേക്ക് നിലവില്‍ രണ്ട് ദിവസമാണ് സര്‍വീസുള്ളത്. ഇത് നാല് ദിവസമാകും. മംഗളൂരു, കണ്ണൂര്‍ ഭാഗത്തേക്ക് ഞായര്‍, ചൊവ്വ…

Read More

ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാവും

മൂന്നാമത് ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ 2023ന് വ്യാഴാഴ്ച തുടക്കമാവും. ഒക്ടോബർ അഞ്ച് മുതൽ ഒമ്പത് വരെയാണ് ഫെസ്റ്റിവൽ. ബിയോൺ മണി, ബഹ്‌റൈൻ നാഷണൽ ബാങ്ക് എന്നിവ മുഖ്യ പ്രായോജകരാകുന്ന ഫെസ്റ്റിവലിൻറെ മുഖ്യ സംഘാടകർ ബഹ്‌റൈൻ ഫിലിം ക്ലബാണ്. ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമിയുടെ രക്ഷാധികാരത്തിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ രാജ്യത്തെ സിനിമ മേഖലക്ക് കരുത്ത് പകരുന്ന ഒന്നായിരിക്കും. സാംസ്‌കാരിക പ്രവർത്തനമെന്ന നിലക്കാണ് സിനിമ മുഖ്യധാരയിൽ എന്നും നിലകൊള്ളുന്നതെന്ന് ഇൻഫർമേഷൻ മന്ത്രി വ്യക്തമാക്കി. വിവിധ…

Read More

ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ; നാടൻ പന്ത് കളി മത്സരം നാളെ മുതൽ

ബ​ഹ്‌​റൈ​നിലെ കേ​ര​ള നേ​റ്റി​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​രം നാ​ളെ മു​ത​ൽ ന്യൂ ​സി​ഞ്ച് മൈ​താ​നി​യി​ൽ ആ​രം​ഭി​ക്കും. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് റോ​ബി​ൻ എ​ബ്ര​ഹാ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഐ.​സി.​ആ​ർ.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് നെ​ല്ലൂ​ർ ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ അ​ഡ്വ​ക്കേ​റ്റ് കെ​യ് മെ​യ്‌​തി​ങ്, പ​ഴ​യ​കാ​ല നാ​ട​ൻ പ​ന്തു​ക​ളി പ്ര​തി​ഭ കെ.​ഇ.ഈ​ശോ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലു​മ്പു​റം, ദേ​ശീ​യ പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, കോ​ട്ട​യം പ്ര​വാ​സി…

Read More

ബഹ്റൈനിന്റെ സൈനികർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ; അനുശോചനം അറിയിച്ച് ഒമാൻ

യ​മ​ൻ-​സൗ​ദി അ​തി​ർ​ത്തി​യി​ൽ അ​റ​ബ് സ​ഖ്യ​സേ​ന​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ബ​ഹ്‌​റൈ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​മാ​ന്‍ അ​നു​ശോ​ചനം അറിയിച്ചു.കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്റെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യും പ​രി​ക്കേ​റ്റ​വ​ര്‍ എ​ളു​പ്പ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. യ​മ​നി​ൽ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ്​ അ​റ​ബ്​ സ​ഖ്യ​സേ​ന രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്ന​ത്. മു​ബാ​റ​ക്​ ഹാ​ഷി​ൽ സാ​യി​ദ്​ അ​ൽ കു​ബൈ​സി, യ​അ്​​ഖൂ​ബ്​ റ​ഹ്​​മ​ത്ത്​ മൗ​ലാ​യ്​ മു​ഹ​മ്മ​ദ്​ എ​ന്നീ സൈ​നി​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, കു​വൈ​ത്ത്, ഖ​ത്ത​ർ, യ​മ​ൻ, ഈ​ജി​പ്​​ത്, മൊ​റോ​ക്കോ, ജോ​ർ​ഡ​ൻ എ​ന്നീ…

Read More

ബഹ്റൈൻ സൈനികരുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം അറിയിച്ച് യുഎഇ

ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ബഹ്റൈൻ സൈനികരുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം അറിയിച്ച് യുഎഇ. ‘ഓപ്പറേഷന്‍ ഡിസിസീവ് സ്റ്റോമിലും’, ‘ഓപ്പറേഷന്‍ റിസ്റ്റോറിംഗ് ഹോപ്പിലും’ ഭാഗമായ സൈനികർക്ക് പരുക്കേൽക്കുയും ചെയ്തിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ആക്രമണത്തെ പ്രതിനിധീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയില്‍ വ്യക്തമാക്കി. യെമനിലും സമീപ മേഖലയിലും സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയിലേക്ക് നയിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയിലേക്ക് മടങ്ങാനും ഈ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും നിര്‍ണ്ണായകമായ നിലപാട് സ്വീകരിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് വിദേശകാര്യ മന്ത്രാലയം…

Read More

ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; രണ്ട് ബഹ്റൈൻ സൈനികർക്ക് വീരമൃത്യു

സൗദി-യമന്‍ അതിര്‍ത്തിയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ബഹ്റൈൻ സൈനികർ കൊല്ലപ്പെട്ടു. അതിർത്തിയിൽ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഹൂതികളുടെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ തങ്ങളുടെ ഒരു ഉദ്യോഗസ്ഥനും ഒരു സൈനികനും കൊല്ലപ്പെട്ടതായ ബഹ്റൈൻ കമാൻഡ് അറിയിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും സൈന്യത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ‘അയല്‍ രാജ്യമായ സൗദി അറേബ്യയുടെ തെക്കന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുക എന്ന പവിത്രമായ ദേശീയ കടമ നിര്‍വഹിക്കുന്നതിനിടയിലാണ് സൈനികര്‍ രക്തസാക്ഷിത്വം വരിച്ചത്.വീര രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു’വെന്നും…

Read More

ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം ഓണപ്പുടവ

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2023 യോടു അനുബന്ധിച്ചു നടക്കുന്ന ഓണപ്പുടവ മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം ശരണ്യ & ടീം, രണ്ടാം സ്ഥാനം ടീം ദാവണി, മൂന്നാം സ്ഥാനം Dr. രസ്‌ന സുജിത്ത് & ടീം എന്നിവർ നേടി. ഓണപ്പുടവ മത്സരത്തിന്റെ കൺവീനർ ബിൻസി റോയി, ജോയിൻ കൺവീനഴ്‌സ് നീന ഷെറിൽ, ഗീതു വിപിൻ എന്നിവർ നിയന്ത്രിച്ച പരിപാടിയിൽ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ…

Read More

അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ബഹ്റൈന് രണ്ടാം സ്ഥാനം

43 ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ബഹ്റൈന് രണ്ടാം സ്ഥാനം ലഭിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിന്‍റെ രക്ഷാധികാരതിൽ സൗദിയിൽ നടന്ന മത്സരത്തിൽ ബഹ്റൈനിൽ നിന്നുള്ള മുഹമ്മദ് അദ്നാൻ അൽ ഉമരിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 117 രാജ്യങ്ങളിൽ നിന്നായി നിരവധി പേരാണ് മത്സരത്തിൽ മാറ്റുരച്ചത്. വിശുദ്ധ ഖുർആൻ മുഴുവനും മനപ്പാഠം, വിശദീകരണ മൽസരത്തിലാണ് ഉമരി നേട്ടം കൊയ്തത്. രാജ്യത്തിന് അഭിമാനകരമായ നേട്ടമാണിതെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ,…

Read More

ബഹ്‌റൈനിൽ രണ്ട് മാസത്തിനിടെ നീക്കം ചെയ്തത് 499 നിയമവിരുദ്ധ പരസ്യബോർഡുകൾ

ബഹ്‌റൈനിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 499 നിയമ വിരുദ്ധ പരസ്യ ബോർഡുകൾ നീക്കം ചെയ്തതായി ഉത്തര മേഖല മുനിസിപ്പൽ ഡയറക്ടർ ലംയാഅ് അൽ ഫദാല അറിയിച്ചു. പൊതു ഇടങ്ങളിൽ നിയമം ലംഘിച്ച് ബോർഡ് സ്ഥാപിച്ച കമ്പനികൾക്ക് പിഴയിടുകയും ചെയ്തിട്ടുണ്ട്. റോഡിന് മധ്യത്തിലുള്ള വൈദ്യുതി വിളക്കു കാലുകളിലാണ് കൂടുതൽ പരസ്യങ്ങളും സ്ഥാപിച്ചിരുന്നത്. മുനിസിപ്പാലിറ്റി അംഗീകാരമില്ലാതെ പൊതു ഇടങ്ങളിൽ പരസ്യങ്ങളും ബോർഡുകളും മറ്റും സ്ഥാപിക്കുകയോ പതിക്കുകയോ ചെയ്യാൻ പാടില്ലെന്നാണ് നിയമമെന്നും അവർ കൂട്ടിച്ചേർത്തു.

Read More