ഓൺലൈൻ വഴിയുള്ള തട്ടിപ്പ്; ജാഗ്രത നിർദേശം നൽകി ബഹ്റൈൻ അധികൃതർ

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ൽ പു​തിയ ​രീ​തി​ക​ൾ പ​രീ​ക്ഷി​ക്കു​മ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ബഹ്റൈൻ ഭരണകൂടം. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ എ​ന്ന വ്യാ​​ജേ​ന യൂ​നി​ഫോ​മ​ണി​ഞ്ഞ പ്രൊ​ഫൈ​ലു​ക​ളി​ൽ​ നി​ന്ന് കാ​ൾ വ​രു​ന്ന​താ​ണ് പു​തി​യ ത​ട്ടി​പ്പ് രീ​തി. ഫോ​ൺ ഉ​ട​മ​യു​ടെ പേ​രും മ​റ്റും പ​റ​ഞ്ഞ​ ശേ​ഷം സി.​പി.​ആ​ർ വി​വ​ര​ങ്ങ​ൾ ചോ​ദി​ക്കു​ക​യും വി​ഡി​യോ കോ​ൾ എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്യുന്നുണ്ട്. ഇ​ത്ത​രം വി​ഡി​യോ കോ​ളു​ക​ൾ എ​ടു​ക്ക​രു​​​തെ​ന്ന് അ​ധി​കൃ​ത​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. സ​ർ​ക്കാ​ർ, പൊ​ലീ​സ് എ​ന്നു പ​റ​ഞ്ഞ് വി​ളി​ക്കു​ന്ന​വ​രോ​ട് ഓ​ഫി​സി​ൽ നേ​രി​ട്ടെ​ത്താ​മെ​ന്ന് പ​റ​യു​മ്പോ​ൾ ഇ​വ​ർ ഫോ​ൺ ക​ട്ട്…

Read More

ബഹ്റൈനിലെ വിസിറ്റ് വിസകളിൽ ഭേതഗതി വന്നേക്കും; ആവശ്യം ഉന്നയിച്ച് എം.പിമാർ

ബഹ്റൈനിലേക്ക് വിസിറ്റ് വിസകളിലെത്തുന്നവർ പിന്നീട് വർക്ക് പെർമിറ്റ് നേടുന്നത് നിയമപ്രകാരം നിരോധിക്കണമെന്ന് ബഹ്റൈൻ പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. വിഷയത്തിൽ നിയമ ഭേദഗതി ഉണ്ടാകണമെന്ന ആവശ്യം അഞ്ച് എം.പി മാരുടെ നേത്യത്വത്തിൽ ഉന്നയിച്ചു. 1965ലെ ഫോറിനേഴ്‌സ് (മൈഗ്രേഷൻ ആൻഡ് റെസിഡൻസി) നിയമം ഭേദഗതി ചെയ്യാനുള്ള ശിപാർശക്കനുകൂലമായി പാർലമെന്റ് സമ്മേളനത്തിൽ അംഗങ്ങൾ ഏകകണ്ഠമായി നിലപാടെടുത്തു.എന്നാൽ, ടൂറിസം മന്ത്രാലയം ഇതിനെ അനുകൂലിച്ചിട്ടില്ല. ഈ നീക്കം ടൂറിസത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വിനോദസഞ്ചാരികളെ അവിശ്വസിക്കുന്നതിന് നിയമം ഇടയാക്കുമെന്നും വിസ ദുരുപയോഗം…

Read More

യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബഹ്‌റൈൻ രാജാവിന്റെ അബുദാബിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. യു എ ഇയും, ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളിലെയും…

Read More

ബഹ്റൈനില്‍ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കും; നിർദേശത്തിന് അംഗീകാരം

ബഹ്റൈനില്‍ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിന് എം.പിമാരുടെ അംഗീകാരം. ജലാൽ ഖാദിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. 2006ലെ ഐഡന്റിറ്റി കാർഡ് നിയമത്തിലാണ് എം.പിമാർ ഭേദഗതികൾ ആവശ്യപ്പെട്ടത്. ഈ നിർദേശം എം.പിമാർ ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. നിർദേശം നടപ്പായാല്‍ വിസ പുതുക്കുന്നതോടൊപ്പം സി.പി.ആറും പുതുക്കേണ്ടിവരും. ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റും നിർദേശത്തിന് അനുകൂലമാണ്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) വർക്ക് പെർമിറ്റുകൾ റദ്ദാക്കുമ്പോഴെല്ലാം സി.പി.ആർ റദ്ദാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. താമസവിസയില്ലാത്തവരും…

Read More

ഖാ​ലി​ദ്​ ബി​ൻ അ​ലി ക​പ്പ​ൽ ബ​ഹ്​​റൈ​നി​ലെ​ത്തി

ബ​ഹ്​​റൈ​ൻ റോ​യ​ൽ മ​റൈ​ൻ ഫോ​ഴ്​​സി​നു​വേ​ണ്ടി വാ​ങ്ങി​യ ഖാ​ലി​ദ്​ ബി​ൻ അ​ലി സൈ​നി​ക ക​പ്പ​ൽ ബ​ഹ്​​റൈ​ൻ തീ​ര​മ​ണ​ഞ്ഞു. ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ചീ​ഫ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​പ്പ​ലി​ന്​ സ്വീ​ക​ര​ണം ന​ൽ​കി. റോ​യ​ൽ ബ​ഹ്‌​റൈ​ൻ നേ​വ​ൽ ഫോ​ഴ്‌​സി​ന്റെ (ആ​ർ.​ബി.​എ​ൻ.​എ​ഫ്) കീ​ഴി​ലു​ള്ള സ​ൽ​മാ​ൻ മ​റൈ​ൻ പോ​ർ​ട്ടി​ലാ​ണ്​ ക​പ്പ​ൽ ന​ങ്കൂ​ര​മി​ട്ടി​ട്ടു​ള്ള​ത്. ച​ട​ങ്ങി​ൽ പ്ര​തി​രോ​ധ കാ​ര്യ മ​ന്ത്രി മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അ​ന്നു​ഐ​മി, ബി.​ഡി.​എ​ഫ്​ ചീ​ഫ്​ ഓ​ഫ്​ സ്റ്റാ​ഫ്​ ല​ഫ്. ജ​ന​റ​ൽ ദി​യാ​ബ്​ ബി​ൻ…

Read More

ഹജ്ജിനായി പോകുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി ബഹ്റൈൻ

 ഈ വർഷം ബഹ്റൈനിൽ നിന്ന് ഹജ്ജിനായി പോകാൻ ഉദ്ദേശിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ നൽകി ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി. ഹജ്ജ് കർമം ഉദ്ദേശിക്കുന്നവർ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് സമിതി നിർദേശിച്ചു. ഫെബ്രുവരി 20 ന് മുമ്പ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാവും. കഴിഞ്ഞ ദിവസം ഇത് സംബന്ധമായി ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി യോഗത്തിൽ ഈ…

Read More

പലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ

പലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ. കഴിഞ്ഞ ദിവസം ചേർന്ന ബഹ്‌റൈൻ മന്ത്രിസഭ യോഗമാണിക്കാര്യം തീരുമാനിച്ചത്. സമാധാനം സ്ഥാപിക്കാൻ അടിയന്തിര വെടിനിർത്തൽ നടപ്പാക്കണമെന്നും കാബിനറ്റ് യോഗം ആവശ്യപ്പെട്ടു പലസ്തീൻ ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനാവശ്യമായ ചുവടുവെപ്പുകൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്. ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്നതടക്കമുളള സമാധാന ശ്രമങ്ങൾ ശക്തമാക്കാനും അടിയന്തിര വെടിനിർത്തൽ നടപ്പാക്കാനും കഴിയണമെന്ന് കാബിനറ്റിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആവശ്യപ്പെട്ടു….

Read More

ബഹ്‌റൈൻ: ഒരാഴ്ച്ചയ്ക്കിടയിൽ 637 പരിശോധനകൾ നടത്തിയതായി LMRA

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ 637 പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും 2023 ഡിസംബർ 31 മുതൽ 2024 ജനുവരി 6 വരെയുള്ള ഒരാഴ്ച്ചത്തെ കാലയളവിൽ 637 പരിശോധനകളാണ് LMRA നടത്തിയത്. ഈ കാലയളവിൽ, ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 102 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്‌തതായി LMRA അറിയിച്ചു. ഈ കാലയളവിൽ 87…

Read More

പ്രവാസികൾക്ക് തിരിച്ചടി; നാട്ടിലേക്ക് പണം അയക്കുന്നതിൽ നികുതി ചുമത്താൻ അംഗീകാരം നൽകി ബഹ്റൈൻ പാർലിമെന്റ്

പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. വിഷയം അന്തിമ തീരുമാനത്തിനായി ഉപരി സഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു.ഒരു പ്രവാസി വ്യക്തി ഓരോ തവണയും അയക്കുന്ന തുകക്ക് രണ്ടു ശതമാനം ലെവി ചുമത്താനുള്ള നിയമത്തിനാണ് പാർലമെൻ്റ് അംഗീകാരം നൽകിയത്. നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു. എം.പിമാരുടെ നിർദേശത്തെ സർക്കാർ എതിർത്തിരുന്നെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും…

Read More

ചെക് റിപ്പബ്ലിക്കിൽ ഉണ്ടായ വെടിവെയ്പ്പ്; അപലപിച്ച് ബഹ്റൈൻ

ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ലെ വെ​ടി​വെ​പ്പി​നെ ബ​ഹ്​​റൈ​ൻ അ​പല​പി​ച്ചു.ചാ​ൾ​സ്​ യൂ​ണി​വേ​ഴ്​​സി​റ്റി​ക്കു​ള്ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഏ​താ​നും പേ​ർ​ക്ക്​ ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. മ​രി​ച്ച​വ​ർ​ക്കാ​യി അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ​ദ്രു​ത​ശ​മ​നം നേ​രു​ക​യും ചെ​യ്​​തു. സം​ഭ​വ​ത്തി​ൽ ര​ണ്ട്​ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്കും പ​രി​ക്കു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ ചെ​ക്​ റി​പ്പ​ബ്ലി​ക്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

Read More