
ആരോഗ്യ മേഖല മെച്ചപ്പെടുത്താൻ വൻ പദ്ധതിയുമായി ബഹ്റൈൻ
പൗരന്മാർക്കും പ്രവാസികൾക്കും മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പുവരുത്തുന്ന രീതിയിൽ ആരോഗ്യമേഖല നവീകരിക്കുകയാണെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. 2022ലെ സെൻസസ് പ്രകാരം 1,504,365 ജനസംഖ്യയുള്ള രാജ്യത്തിന്റെ ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ ആരോഗ്യമേഖല സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളിൽ 1,680 കിടക്കകളുണ്ട്. ഒമ്പത് ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. സർക്കാർ ആശുപത്രികളിൽ 745 ഡോക്ടർമാരും 3,132 നഴ്സുമാരും 549 സപ്പോർട്ട് മെഡിക്കൽ പ്രഫഷനലുകളും…