
ബഹ്റൈനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കാനുള്ള നിയമം വന്നേക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)യെ നിയന്ത്രിക്കാനുള്ള നിയമം ശൂറ കൗൺസിൽ പരിഗണിക്കും. നിയമലംഘകർക്ക് മൂന്നുവർഷത്തിൽ കുറയാത്ത തടവോ 2,000 ദിനാർവരെ പിഴയോ ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം. ഞായറാഴ്ച നടന്ന പ്രതിവാര സെഷനിൽ ശൂറ കൗൺസിൽ പരിഗണിക്കും. മനുഷ്യാവകാശ കമ്മിറ്റി വൈസ് ചെയർമാൻ അലി അൽ ഷെഹാബിയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങളാണ് നിർദേശം മുന്നോട്ടുവെച്ചത്. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, കാബിനറ്റ് അഫയേഴ്സ് എന്നിവയുടെ പരിഗണനക്കുശേഷമാണ് നിയമം ശൂറയുടെ നിയമനിർമാണ, നിയമകാര്യ സമിതിയുടെ അംഗീകാരത്തിനായി ശിപാർശ ചെയ്യപ്പെട്ടത്. നാഷനൽ സ്പേസ്…