
2024 ലിലെ ആദ്യപകുതിയിൽ ബഹ്റൈനിൽ 1189 തീപിടുത്തങ്ങൾ ഉണ്ടായതായി കണക്കുകൾ
ബഹ്റൈനിൽ ഈ വർഷം ഇതുവരെ 1,189 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. വീടുകൾ, വെയർഹൗസുകൾ, വാഹനങ്ങൾ എന്നിവിടങ്ങളിലുണ്ടായ തീപിടിത്തങ്ങളടക്കമാണിത്. അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടത് ചൂടുകാലത്ത് അത്യാവശ്യമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ പൈലറ്റ് അലി അൽ-കുബൈസി പറഞ്ഞു. ഉയർന്ന വേനൽക്കാല താപനില കണക്കിലെടുത്ത്, പൗരന്മാരും താമസക്കാരും ഇക്കാര്യം ശ്രദ്ധിക്കണം. വീടുകളിലും കെട്ടിടങ്ങളിലും തീപിടിത്തമുണ്ടാകാനുള്ള പ്രധാനകാരണം അശ്രദ്ധയാണ്. വൈദ്യുതോപകരണങ്ങളും ലൈറ്ററുകളും തീപ്പെട്ടികളും…