
ബഹ്‌റൈൻ ടെലിവിഷന് അമ്പതാണ്ട്; ഭരണാധികാരികൾക്ക് ആശംസ നേർന്ന് മന്ത്രി
ബഹ്‌റൈൻ ടെലിവിഷൻ സ്ഥാപിച്ചതിൻറെ അമ്പതാണ്ട് പൂർത്തിയാകുന്ന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല ആൽ ഖലീഫ ആശംസകൾ നേർന്നു. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തിൻറെ വിവിധ സംഭവ വികാസങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബഹ്‌റൈൻ ടി.വി ചാനലിന് സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് മാധ്യമ മേഖലയിലുണ്ടായ വളർച്ച ഏറെ ശ്രദ്ധേയമായിരുന്നു….