
സ്റ്റിങ് ഓപ്പറേഷനുമായി ബഹ്റൈൻ പൊലീസ് ; ഏഷ്യക്കാർ അടങ്ങിയ ലഹരി കടത്ത് സംഘം പിടിയിൽ
ബഹ്റൈനിലെ മയക്കുമരുന്ന് സംഘങ്ങളെ വലയിലാക്കാൻ സ്റ്റിങ് ഓപറേഷനുമായി ബഹ്റൈൻ പൊലീസ്. കഴിഞ്ഞ ദിവസമാണ് സ്റ്റിങ് ഓപറേഷനിലൂടെ ഏഷ്യക്കാരടങ്ങുന്ന സംഘത്തെ ആന്റി നാർകോട്ടിക്സ് വിഭാഗം വലയിലാക്കിയത്. വ്യാപകമായി ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഏഷ്യക്കാരനായ യുവാവിനെ നോട്ടമിട്ടത്. ഇയാളുടെ ഇടപാടുകൾ വ്യക്തമായതോടെ ഒരാളെ ഉപഭോക്താവെന്ന വ്യാജേന അയക്കുകയായിരുന്നു. 12 ദീനാറിന് ലഹരിവസ്തുക്കൾ വാങ്ങാമെന്ന് സമ്മതിച്ച് പൊലീസയച്ച ആൾ യുവാവിനെ സമീപിച്ചു. 12 ദീനാർ നൽകിയപ്പോൾ ‘ഷാബു’ എന്നറിയപ്പെടുന്ന മയക്കുമരുന്ന് പ്രതി കൈമാറി. മനാമയിലെ ഹോട്ടലിന് സമീപത്തു…