
ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബറിൽ
ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബറിൽ നടക്കും. 23 അറബ് രാജ്യങ്ങളിൽ നിന്ന് മൊത്തം 481എൻട്രികളാണ് ലഭിച്ചിട്ടുള്ളത്. ഷോർട്ട് നറേറ്റിവ് ഫിലിം, ഷോർട്ട് ഡോക്യുമെന്ററി ഫിലിം, ആനിമേറ്റഡ് ഫിലിം, ബഹ്റൈൻ സിനിമകൾ, സ്റ്റുഡന്റ് ഫിലിമുകൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്. പ്രശസ്ത ബഹ്റൈനി എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. പർവീൻ ഹബീബിന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ഡോ. ഹബീബിനെ കൂടാതെ സൗദി ഡയറക്ടർ റീം അൽ ബയാത്ത്, ഡോ. ഹകീം ജുമാ,…