അറബ് ഉച്ചകോടി വൻ വിജയം ; വിലയിരുത്തലുമായി ബഹ്റൈൻ മന്ത്രിസഭാ യോഗം

33മ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടി ബ​ഹ്​​റൈ​നി​ൽ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ വ​ലി​യ നേ​ട്ട​മാ​ണെ​ന്ന്​ മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ​ചേ​ർ​ന്ന ഉ​ച്ച​കോ​ടി അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തും മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ പ്ര​ചോ​ദ​ന​വു​മാ​യി​രു​ന്നു. ഫ​ല​സ്​​തീ​ൻ പ്ര​ശ്​​ന​മാ​ണ്​ മു​ഖ്യ ച​ർ​ച്ച​യാ​യി ഉ​ച്ച​കോ​ടി​യി​ൽ ഉ​യ​ർ​ന്ന​ത്. ഫ​ല​സ്​​തീ​ൻ പ്ര​ശ്​​ന​ത്തി​ന്​ ഉ​ചി​ത പ​രി​ഹാ​ര​ത്തി​ന്​ വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്​​ത​മാ​ക്കു​ന്ന​തി​ന്​ ഊ​ന്ന​ൽ ന​ൽ​കി​യ ഉ​ച്ച​കോ​ടി, വി​വി​ധ രാ​ഷ്​​ട്ര നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്താ​ലും സ​മ്പു​ഷ്​​ട​മാ​യ​താ​യി മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി….

Read More