
ബഹ്റൈൻ എയർപോർട്ടിൽ നടപടിക്രമങ്ങളിൽ മാറ്റം
ബഹ്റൈൻ എയർപോർട്ടിലെ ചെക്ക്-ഇൻ നടപടിക്രമങ്ങളിൽ അധികൃതർ മാറ്റം വരുത്തിയിരിക്കുന്നു. ഇതുവരെ വിമാനക്കമ്പനിയുടെ കൗണ്ടറിൽ നിന്ന് ബോർഡിംഗ് പാസ് വാങ്ങിയ ശേഷം മാത്രമായിരുന്നു ഇമിഗ്രേഷൻ കൗണ്ടറിലെത്തേണ്ടത്. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ വിമാനക്കമ്പനിയുടെ കൗണ്ടറിൽ (ചെക്ക്-ഇൻ) പാസ്പോർട്ട് നൽകുമ്പോൾ തന്നെ യാത്രാവിലക്ക് അടക്കമുള്ള പ്രശ്നങ്ങൾ വ്യക്തമാകും. ഇമിഗ്രേഷനുമായി ഈ കൗണ്ടർ ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് ഈ വിവരങ്ങൾ അറിയാൻ കഴിയുന്നത്. ഇമിഗ്രേഷൻ കൗണ്ടറിൽ പോയി ചെറിയ പിഴകളോ മറ്റോ അടച്ചശേഷം വീണ്ടും വിമാനക്കമ്പനിയുടെ കൗണ്ടറിലെത്തി ബോർഡിംഗ് പാസ് വാങ്ങണം. ഇതിന് കുറച്ചുകാലം…