‘സുപ്രഭാതം’ പത്രത്തിന് നയം മാറ്റമെന്ന പ്രസ്താവന ; സമസ്തയുടെ കാരണം കണിക്കൽ നോട്ടീസിന് മറുപടി നൽകി ബഹാഉദ്ദീൻ നദ്‌വി

സമസ്തയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി സമസ്ത മുശാവറ അംഗവും സുപ്രഭാതം പത്രത്തിന്റെ എഡിറ്ററുമായ ബഹാഉദ്ദീന്‍ നദ്‌വി. സുപ്രഭാതം പത്രത്തിന് നയംമാറ്റമുണ്ടെന്ന ചാനല്‍ പ്രതികരണം നടത്തിയതിനാണ് നോട്ടീസ് നൽകിയത്. രണ്ടു ദിവസത്തിനകം സമസ്ത നേതൃത്വത്തിന് വിശദീകരണം നൽകാനായിരുന്നു നിർദേശം. സുപ്രഭാതത്തിന്റെ നടത്തിപ്പിൽ വിയോജിപ്പുണ്ടെന്നും കൂടുതൽ കാര്യങ്ങൾ മുശാവറയിൽ പറയാമെന്നും ബഹാഉദ്ദീൻ നദ്‌വി നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നു.

Read More

സമസ്ത നേതൃത്വത്തിനും സുപ്രഭാതം പത്രത്തിനും എതിരായ നിലപാട് ; സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയോട് വിശദീകരണം തേടി നേതൃത്വം

പ്രസ്താവന നടത്തിയ മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇ കെ വിഭാഗം സമസ്ത കേന്ദ്ര മുശാവറാ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി വിമര്‍ശിച്ചതിന് പിന്നാലെയാണ് നടപടി. എല്ലാവര്‍ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില്‍ നയം മാറ്റമുണ്ടായെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു…

Read More