
ബാഗ്ദാദിലേക്കും ബെയ്റൂത്തിലേക്കുമുള്ള സർവീസ് എമിറേറ്റ്സ് എയർലൈൻസ് പുനരാരംഭിക്കുന്നു
ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ് ബഗ്ദാദിലേക്കും, ബെയ്റൂത്തിലേക്കും സർവീസ് പുനരാരംഭിക്കുന്നു. ഫെബ്രുവരി ഒന്ന് മുതൽ ദുബൈയിൽ നിന്ന് ദിവസവും ഇവിടേക്ക് വിമാനങ്ങൾ പറന്ന് തുടങ്ങുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഇറാഖിനും, ലബനാനിനും നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടേക്ക് വിമാനങ്ങൾ സർവീസ് നിർത്തിവെച്ചത്. ഏപ്രിൽ ഒന്ന് മുതൽ ബെയ്റൂത്തിലേക്ക് രണ്ടാമത്തെ പ്രതിദിന സർവീസിനും തുടക്കമാകും. എമിറേറ്റ്സിന്റെ എയർബസ് എ350 വിമാനങ്ങള്‍ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിവേഗ വൈഫൈ ഉൾപ്പെടെ അത്യാധുനിക സൗകര്യമുള്ള യാത്രാവിമാനങ്ങളാണ്…