
ബാഗേജ് പരിധി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള ലഗേജ് പരിധി 30 ആക്കി
യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. 27 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ലഗേജ് 30 കിലോ ഉപയോഗിക്കാമെന്നാണ് ട്രാവത്സുകൾക്ക് പങ്കുവെച്ച പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുള്ളത്. അപ്രതീക്ഷിതമായി കഴിഞ്ഞമാസമാണ് എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ സെക്ടറിൽ ലഗേജ് പരിധി 20 കിലോയായി വെട്ടിച്ചുരുക്കിയത്. ആഗസ്റ്റ് 19നുശേഷം യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരുന്നു നിയന്ത്രണം. 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിച്ചിരുന്നത്….