കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി; ക്രിക്കറ്റ്, ഹോക്കിയും, ഗുസ്തിയും, ഷൂട്ടിങ്ങുമില്ല!

ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ജനപ്രീതിയില്‍ മുന്നിലുള്ളവയടക്കം ചില കായിക മത്സരങ്ങള്‍ ഒഴിവാക്കുന്നു എന്ന റിപ്പോർട്ടാണ് വരുന്നത്. 2026ല്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന പോരാട്ടത്തില്‍ നിന്നു ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റണ്‍, ഗുസ്തി, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, സ്‌ക്വാഷ്, നെറ്റ് ബോള്‍, റോഡ് റെയ്‌സിങ് എന്നീ മത്സരങ്ങളാണ് ഒഴിവാക്കുന്നത്. ഗ്ലാസ്‌ഗോയിലെ 4 വേദികളിലായാണ് 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ചില കായിക മത്സരങ്ങള്‍ ഒഴിവാക്കുന്നത്. ഇതോടെ ആകെ…

Read More

ബാഡ്മിന്റൺ വനിതാ ഡബിൾസ് ടീമിന് കേന്ദ്രം പരിശീലനത്തിന് ഒന്നരക്കോടി നല്‍കിയെന്ന വാർത്ത കള്ളമെന്ന് അശ്വിനി പൊന്നപ്പ

അശ്വിനി പൊന്നപ്പയുടെ വാക്കുകളാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചയാകുന്നത്. പാരീസ് ഒളിമ്പിക്‌സിന് മുന്നോടിയായുള്ള പരിശീലനത്തിന് അശ്വിനി പൊന്നപ്പ-തനിഷ വനിതാ ഡബിൾസ് ടീമിന് കേന്ദ്ര സർക്കാർ 1.5 കോടി രൂപ അനുവദിച്ചിരുന്നെന്ന വാദം കള്ളമാണെന്നാണ് ബാഡ്മിന്റൺ താരം അശ്വിനി പൊന്നപ്പ പറയ്യുന്നത്. കേന്ദ്ര സർക്കാർ ടീമിന് 1.5 കോടി രൂപ അനുവദിച്ചിരുന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. വസ്തുതകൾ ഇല്ലാതെ എങ്ങനെ ഒരു ലേഖനം എഴുതാനാകും? ഓരോരുത്തർക്കും ഒന്നരക്കോടി വീതം ലഭിച്ചോ? ആരിൽനിന്ന്‌, എന്തിനുവേണ്ടിയാണത്. ഞാൻ ഈ പണം സ്വകരിച്ചിട്ടില്ല. ഫണ്ടിങ്ങിനുള്ള…

Read More

ലീഡെടുത്ത രണ്ട് ഗെയിമും നഷ്ടപ്പെടുത്തി; സെമിയിൽ ലക്ഷ്യ പുറത്ത്; മുന്നില്‍ വെങ്കലം

ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനല്‍ കാണാതെ പുറത്ത്. ബാഡ്മിന്റണ്‍ ഫൈനലിലെത്തി ചരിത്രം സൃഷ്ടിക്കാനുള്ള ലക്ഷ്യ സെന്നിന്റെ ശ്രമമാണ് പരാജയപ്പെട്ടത്. സെമിയില്‍ നിലവിലെ ഒളിംപിക്‌സ് ചാംപ്യനും ലോകറാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്തുള്ള ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനെതിരെയുള്ള പോരാ‌ട്ടത്തിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണവും റിയോയില്‍ വെങ്കലവും നേടിയ താരമാണ് അക്സെല്‍സന്‍. ആദ്യ ഗെയിമില്‍ 5-0 ന്റെ ലീഡെടുത്ത അക്സെല്‍സനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ലീഡെടുത്ത ലക്ഷ്യ പക്ഷേ പിന്നീട് ആ ഗെയിം 22-20ന്…

Read More

ഒളിമ്പിക്സ് ബാഡ്‍മിന്‍റണ്‍; പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍

ഒളിമ്പിക്‌സ് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ദു ക്വാർട്ടറിൽ. എസ്റ്റോണിയയുടെ ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു അനായാസം പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സ്‌കോർ 21-15, 21-10. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മാലി ദ്വീപിന്റെ ഫാത്തിമ അബ്ദുൽ റസാഖിനേയും സിന്ധു അനായാസം പരാജയപ്പെടുത്തിയിരുന്നു. ഷൂട്ടിങ് 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്‌നിൽ കുസാലെ ഫൈനലിൽ പ്രവേശിച്ചു. ഏഴാംസ്ഥാനക്കാരനായാണ് കുസാലെയുടെ ഫൈനൽ പ്രവേശനം. മൂന്ന് ഇനങ്ങളിലുമായി 590 പോയിന്റ് നേടിയാണ് കുസാലെ ഏഴാം സ്ഥാനത്തെത്തിയത്.

Read More