
വില്ലനായി പൃഥ്വിരാജ്, എതിരിടാൻ അക്ഷയ് കുമാറും ടൈഗറും; ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ടീസർ
അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ പൃഥ്വിരാജാണ് കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്. ആവേശമുണർത്തുന്ന ആക്ഷൻ സീക്വൻസുകളും ദേശസ്നേഹത്തിന്റെ ആവേശവും…