‘ഇടുപ്പിൽവെച്ച് ചപ്പാത്തിയുണ്ടാക്കുന്ന രം​ഗം വേണമെന്ന് സംവിധായകൻ, ആ സിനിമ ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നു’; മല്ലിക ഷെരാവത്ത്

ഒരു തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ നേരിട്ട ദുരനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി മല്ലിക ഷെരാവത്ത്. ഒരു ​ഗാനരം​ഗം ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ ആവശ്യപ്പെട്ടതുകേട്ട് താൻ ഞെട്ടിയെന്നും ആ സിനിമ ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നുവെന്നും അവർ പറഞ്ഞു. ഹോട്ടർഫ്ളൈക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ദക്ഷിണേന്ത്യയിലെ ഒരു സംവിധായകനിൽനിന്നുമുണ്ടായ ദുരനുഭവത്തേക്കുറിച്ച് പറഞ്ഞത്. കുറച്ച് ​ഗ്ലാമറസായി അഭിനയിക്കേണ്ട ​ഗാനമാണെന്നാണ് സംവിധായകൻ ആദ്യം പറഞ്ഞതെന്ന് മല്ലിക പറഞ്ഞു. കുഴപ്പമില്ല എന്നായിരുന്നു ആദ്യം തന്റെ നിലപാടെന്നും അവർ പറഞ്ഞു. നായകൻ നായികയായി അഭിനയിക്കുന്ന തന്റെ ഇടുപ്പിൽവെച്ച് ചപ്പാത്തിയുണ്ടാക്കുന്ന…

Read More

മലയാള സിനിമയിൽ നിന്ന് കയ്പേറിയ അനുഭവം ഉണ്ടായിട്ടുണ്ട്, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മൗനം അമ്പരപ്പിക്കുകയാണ്; സുപർണ ആനന്ദ്

മലയാള സിനിമയിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ ആനന്ദ് പറയുന്നു, ഇത്തരത്തിലുള്ള കയ്പേറിയ അനുഭവങ്ങൾ മൂലമാണ് താൻ സിനിമ ഉപേക്ഷിച്ചതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് പല തരത്തിലുള്ള സമ്മർദങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനൊന്നും നിന്നുകൊടുക്കാൻ സാധിക്കാത്തതിനാൽ സിനിമ വിടേണ്ടിവന്നെന്നും നടി പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ച കേസിലെ പ്രതിയായ നടൻ മുകേഷ് എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്നും നടി അഭിപ്രായപ്പെട്ടു. കേസെടുത്തിട്ടും മുകേഷ് എം എൽ എ സ്ഥാനത്ത്…

Read More

‘ആളുകൾ എന്തും പറഞ്ഞ് കളയും,പേടിച്ചിട്ടാണ് സിത്താരയുടെ ശരീരത്തിൽ തൊടാതിരുന്നത്’; രാജസേനൻ

കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാജസേനൻ. ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായകകഥാപാത്രമായി അഭിനയിച്ചതും രാജസേനനായിരുന്നു. 1993ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീടാണ് രാജസേനന് ചലച്ചിത്രസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നൽകിയത്. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. ജയറാം ജനപ്രിയനായതും രാജസേനൻ സിനിമകളിലൂടെയാണ്. അടുത്തിടെ ഞാനും പിന്നൊരു ഞാനും എന്ന സിനിമയിൽ കേന്ദ്രകഥാപാത്രമായി…

Read More

മന്ത്രിക്കൊപ്പം ഇരിക്കാനുള്ള യോഗ്യതയില്ലെന്ന് സംഘാടകർ, പരിപാടിയിൽ നിന്ന് ഒഴിവാക്കി; അമൃത

സ്വന്തം നാട്ടിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് സീരിയൽ താരവും ഇൻഫ്‌ലുവൻസറുമായ അമൃത നായർ. താൻ പഠിച്ചിരുന്ന സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻഅതിഥിയായി ക്ഷണിക്കുകയും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം വേദിയിലിരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്തുവെന്ന് അമൃത പറയുന്നു. ”ബഹുമതി, പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവൻ അല്ലെങ്കിൽ അവൾ അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ എന്നാണ് എന്റെ വിശ്വാസം….

Read More

‘രാത്രിയിൽ സുഹൃത്തിനൊപ്പം നടക്കുമ്പോൾ ഒരു മദ്യപാനി എന്നെക്കയറിപ്പിടിച്ചു’; കീർത്തി സുരേഷ്

തെന്നിന്ത്യൻ യുവനടിമാരിൽ ശ്രദ്ധേയയാണ് കീർത്തി സുരേഷ്. ഒരിക്കൽ തനിക്കുനേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം തുറന്നുപറയുകാണ്. കീർത്തിയുടെ വാക്കുകൾ, ‘ഒരു ദിവസം രാത്രിയിൽ സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോൾ മദ്യപിച്ചെത്തിയ ഒരു യുവാവ് എന്നെ കയറിപ്പിടിച്ചു. ഉടൻതന്നെ ഞാൻ പ്രതികരിച്ചു. അയാളുടെ കവിളിൽ ഞാൻ അടിച്ചു. അതിന് ശേഷം ഞാനും സുഹൃത്തും മുന്നോട്ടുനടന്നു. കുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ എന്റെ തലയിൽ കനത്തൊരു അടിയേറ്റു. അടി കിട്ടിയതിന് ശേഷം കുറച്ച് സമയം എടുത്തതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. പിന്നെ…

Read More

എല്ലാവർക്കും ഉള്ളതൊക്കെ തന്നെയല്ലേ എനിക്കുമുള്ളത്, എക്സ്ട്രാ ഫിറ്റിംഗ്സ് ഒന്നുമില്ലല്ലോ; മമിത ബൈജു

മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് മമിത ബൈജു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിത പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. നിവിൻ പോളി നായകനായ രമചന്ദ്രബോസ് ആൻഡ് കോയിൽ ആണ് മമിത ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ഈ അവസരത്തിൽ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മമിത. ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് ദുൽഖർ സൽമാൻ അടുത്തിടെ പറഞ്ഞിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു താരം. പേടി തോന്നാറുണ്ട്. കാരണം എനിക്കത് കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാൽ, രണ്ടാമത്…

Read More

അന്ന് ഞാൻ അടിക്കുന്ന ശബ്ദം കേട്ട് എല്ലാവരും അമ്പരന്നു; ഷക്കീല

മലയാളി പുരുഷന്മാരെ പിടിച്ചുലച്ച താരമാണ് ഷക്കീല. ഒരു കാലത്ത് ഷക്കീല തരംഗത്തിൽ സൂപ്പർ സ്റ്റാർ ചിത്രങ്ങൾ വരെ മുങ്ങിപ്പോയിരുന്നു. നിരവധി ചെറുകിട തിയറ്ററുകളെ പിടിച്ചുനിർത്തിയതും ഷക്കീലയായിരുന്നു. തന്റെ ജീവിതത്തിലുണ്ടായ ഒരനുഭവം തുറന്നുപറയുകയാണ് താരം. അമ്മയെ ഒരു ദിവസം ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഡോക്ടറിൽനിന്നു മോശം പെരുമാറ്റമുണ്ടായി. ഡോക്ടർ മരുന്നുകൾ എഴുതിത്തന്നു. എന്താണ് അതിൽ എഴുതിയതെന്ന് എനിക്ക് മനസിലായില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ എന്താണ് സംശയമെന്ന് ചോദിച്ച് മറുവശത്തിരിക്കുന്ന ഡോക്ടർ എനിക്കരികിലേക്ക് വന്നു. പിറകിൽക്കൂടി മോശമായി സ്പർശിച്ചു. ഞാൻ മുഖത്തടിച്ചു….

Read More