പരിവർത്തിത മുസ്‌ലിംകൾക്ക് സംവരണമേർപ്പെടുത്തൽ പരിഗണനയിലെന്ന് തമിഴ്നാട് മുഖ്യമന്ത്രി

പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തവർക്ക് സംവരണമേർപ്പെടുത്തൽ പരിഗണനയിലെന്ന് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമവിദഗ്ധരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മനിതനേയ മക്കൾ കക്ഷി നേതാവ് എം എച്ച് ജവഹിറുല്ലയുടെ ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ആദി ദ്രാവിഡർ, പിന്നാക്ക വിഭാഗക്കാർ, ഏറ്റവും പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിന് ഡി എം കെ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് എം കെ സ്റ്റാലിൻ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ശശി തരൂരിനെ വെച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിക്കും. വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റിയുടേതാണ് പ്രതികരണം. കൂടാതെ കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്തതിന് നടപടി ഭയക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. അതേസമയം കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. ………………………………… പടക്കം പൊട്ടിത്തെറിച്ച് പോലീസുകാരന് പരിക്ക്. ചേർത്തല പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് പോലീസുകാരന്…

Read More