സൂര്യയുടെ ഗജിനി വീണ്ടും തിയറ്ററിൽ

സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗജനി പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനുമായി ജൂൺ ഏഴിന് തിയേറ്ററിൽ റിലീസ് ചെയ്യുന്നു. മനഃശാസ്ത്രത്തെ ഉൾകൊണ്ട് 2005-ൽ റിലീസ് ചെയത് സൂപ്പർ വിജയ തരംഗം സൃഷ്ടിച്ച തമിഴ് ചിത്രത്തിൽ റിയാസ് ഖാൻ, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ശരവണാ ക്രിയേഷൻസിന്‍റെ ബാനറിൽ സേലം ചന്ദ്രശേഖരൻ നിർമിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം രാജശേഖർ നിർവഹിച്ചിരിക്കുന്നു. സംഗീതം-ഹാരിസ് ജയരാജ്, എഡിറ്റർ-ആന്‍റണി. പുത്തൻ സാങ്കേതിക…

Read More

ഡ്രൈവ്‌ ചെയ്യുമ്പോൾ പേഴ്സ് പിൻ പോക്കറ്റിലാണോ വയ്‌ക്കുന്നത്; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

ഡ്രൈവ് ചെയ്യുമ്പോൾ പേഴ്സ് പിൻ പോക്കറ്റിൽ വയ്ക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. നടുവേദനയ്ക്കും കാലുകൾക്ക് താഴെയുള്ള വേദനയിലേക്കും ഇത് നയിക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പിന്റെ കുറിപ്പ് ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്. നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകൾക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീർഘനേരം വാലറ്റിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ്…

Read More

വീണ്ടും അപ്ഡേറ്റുമായി വാട്സ്ആപ്പ്; സ്റ്റാറ്റസിൽ ഇനി സുഹൃത്തുക്കളെ മെൻഷൻ ചെയ്യാം

നിരവധി അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് വരുത്തി കൊണ്ടിരിക്കുന്നത്. ഇപ്പോൾ പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റസിൽ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്. വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഉപയോക്താക്കൾക്ക് ഇനി മുതൽ സ്റ്റാറ്റസിൽ സുഹൃത്തുക്കളെ സ്വകാര്യമായി മെൻഷൻ ചെയ്യാൻ സാധിക്കും. സ്റ്റാറ്റസ് സംബന്ധിച്ച അറിയിപ്പ് ഉപയോക്താക്കൾ മെൻഷൻ ചെയ്യുന്ന സുഹൃത്തിന് ലഭിക്കുന്ന തരത്തിലാണ് വാട്സ്ആപ്പ് അപ്ഡേറ്റ് വരുന്നത്. ഏത് വ്യക്തിയെ മെൻഷൻ ചെയ്തു കൊണ്ടാണോ സ്റ്റാറ്റസ് പങ്കുവെക്കുന്നത് ആ വ്യക്തിക്ക് മാത്രമേ…

Read More

പൗരത്വ ഭേദഗതി നിയമത്തിൽ വിട്ടുവീഴ്ചയില്ല; മുസ്‌ലിം വിരുദ്ധമല്ല: നിലപാട് വ്യക്തമാക്കി അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം പിൻവലിക്കില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ‘‘ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര അവകാശമാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. സിഎഎ ഒരിക്കലും പിൻവലിക്കില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു. വിജ്ഞാപനം ഇറങ്ങിയതിനെത്തുടർന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽനിന്നും കോൺഗ്രസിൽനിന്നും ശക്തമായ എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.  അധികാരത്തിൽ തിരിച്ചെത്തിയാൽ നിയമം പിൻവലിക്കുമെന്ന കോൺഗ്രസിന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു….

Read More

വിവരാവകാശ കമ്മിഷണർമാരുടെ നിയമന പട്ടിക തിരിച്ചയച്ച് ഗവർണർ

വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിനായി സർക്കാർ നൽകിയ മൂന്ന് പേരുടെ പട്ടിക ഗവർണർ തിരിച്ചയച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഗവർണറുടെ വിശദീകരണം. പട്ടികയിലെ ചില ആളുകൾക്കെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം അടക്കം പരാതി നൽകിയിട്ടുണ്ട്. അതിൽ വിശദീകരണം വേണമെന്നാണ് ആവശ്യം. ഡോ. സോണിച്ചന്‍ പി ജോസഫ്, എം ശ്രീകുമാര്‍, ടി കെ രാമകൃഷ്ണന്‍ എന്നിവരാണ് വിവരാവകാശ കമ്മിഷണര്‍മാരാവാനുള്ള പട്ടികയിലുള്ളത്. ഇതില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനും രണ്ടു പേര്‍ അധ്യാപകരുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,…

Read More

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്കരിച്ച പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റുകളും ഹസീനയുടെ അവാമി ലീഗ് വിജയിച്ചു. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്.  40 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. തടവിലുള്ള മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതാണ്…

Read More