11 വർഷം മുമ്പ് തിരുവനന്തപുരത്ത് കാണാതായ അമ്മയെയും കുഞ്ഞിനെയും കൊന്നത്

11 വർഷം മുമ്പ് തിരുവനന്തപരും പൂവച്ചലിൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 2011 ആഗസ്റ്റ് 18-നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. വിദ്യയെയും കുഞ്ഞിനെയും പിറകിൽനിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നൽകിയ മൊഴി. മാഹിനാണ് ദിവ്യയെയും മകളെയും വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. ഇരുവരെ…

Read More

ആംബുലൻസിന്റെ ഇന്ധനം തീർന്നു; മധ്യപ്രദേശിൽ യുവതി രാത്രി റോഡരികിൽ പ്രസവിച്ചു

മധ്യപ്രദേശിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ രാത്രിയിൽ ആംബുലൻസിലെ ഇന്ധനം തീർന്നതോടെ യുവതി വഴിയരികിൽ പ്രസവിച്ചു. പന്ന ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. അടുത്തുള്ള ടൗൺ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസിൽ ഡീസൽ തീർന്നതിനെത്തുടർന്നാണ് സ്ത്രീക്ക് റോഡരികിൽ കുഞ്ഞിന് ജന്മം നൽകേണ്ടി വന്നത്. പാറ കല്ലുകൾ നിറഞ്ഞ നിലത്ത് തുണി ഷീറ്റിൽ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീയെ, ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ സഹായിച്ചു. ആംബുലൻസ് അവരുടെ അടുത്ത് തന്നെ പാർക്ക് ചെയ്യുകയും ഡോർ തുറന്ന് ലൈറ്റുകൾ തെളിയിക്കുകയും ചെയ്തു.  സർക്കാർ പദ്ധതിയുടെ ഭാഗമായി…

Read More