കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; 36 ദിവസം മാത്രം പ്രായം: അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല സ്വദേശികളുടെ മകന്‍ ശ്രീദേവിനെയാണ് വീടിന്റെ പുറകിലുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ സരിതയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് സജി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിന്റെ കെെവരിയിൽ കു‍ഞ്ഞിന്റെ ടവൽ കണ്ടതിനെ തുടർന്ന് പോലീസ് സംശയമുന്നയിച്ചു….

Read More

കൊച്ചിയിലെ ലോഡ്ജിൽ കുഞ്ഞ് മരിച്ച സംഭവം;  അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂർ സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്ത്. ഈ മാസം 1നാണ് ഇവർ ഒന്നരമാസം പ്രായമുള്ള ആൺകുട്ടിയുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരും മരണം സ്ഥിരീകരിച്ചു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ…

Read More

11 ദിവസം പ്രായമായ പെൺകുഞ്ഞിനെ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടു; കുഞ്ഞിനെ കൊന്ന് അച്ഛൻ

11 ദിവസം പ്രായമായ പെൺകുഞ്ഞിനെ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ കുഞ്ഞിനെ കൊന്ന് അച്ഛൻ. ആസാമിലെ ബജാലി ജില്ലയിലാണ് ക്രൂരത. സംഭവത്തിൽ ദൂബി മലിപാര സ്വദേശിയായ നിരഞ്ജൻ മലക്കർ(35)നെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുഞ്ഞിനെ വിൽക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ച ഒരു ഡോക്ടർക്കെതിരെയും കേസുണ്ട്. നാല് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാമെന്ന് നിരഞ്ജൻ പ്രദേശത്ത് തന്നെയുള്ള ദമ്പതികൾക്ക് വാക്കു നൽകിയിരുന്നു. കുഞ്ഞ് ജനിച്ച ആശുപത്രിയിലെ ഡോക്ടർ ദിഗാന്തയുടെ ഒത്താശയോടു കൂടിയായിരുന്നു ഇത്. കുഞ്ഞിന്റെ ജനനം നടന്ന ആഗസ്റ്റ് 7ന് തന്നെ…

Read More

‘ഞങ്ങൾക്കൊരു മോള് പിറന്നു… സന്തോഷം’; ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെച്ച് സച്ചിൻദേവ്

ആദ്യത്തെ കൺമണി പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് സച്ചിൻദേവ് എം.എൽ.എ. ഇന്ന് രാവിലെയാണ് തിരുവനന്തപുരം മേയർ കൂടിയായ ഭാര്യ ആര്യ രാജേന്ദ്രൻ പെൺകുഞ്ഞിന് ജന്മം നൽകിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലായിരുന്നു പ്രസവം. ‘ഞങ്ങൾക്കൊരു മോള് പിറന്നു… സന്തോഷം’ എന്ന കുറിപ്പോടെ സച്ചിൻദേവ് ഫേസ്ബുക്കിൽ കുഞ്ഞിന്റെ ചിത്രവും പങ്കുവെച്ചു. 2022ലാണ് ആര്യയും കോഴിക്കോട് ബാലുശ്ശേരി എം.എൽ.എയായ സച്ചിൻദേവും വിവാഹിതരായത്. നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. 

Read More

ആനക്കുട്ടിയുടെ സെക്യൂരിറ്റി കണ്ടോ; ലോകത്തില്‍ ആര്‍ക്കുണ്ട് ഇത്രയും സുരക്ഷയെന്ന് കാഴ്ചക്കാര്‍, വീഡിയോ വൈറല്‍

ആനകളുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാംതന്നെ വൈറലാകാറുമുണ്ട്. അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മാങ്ങാക്കൊമ്പന്‍, പടയപ്പ എന്നീ ആനകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോയുമാണല്ലോ ഇപ്പോള്‍ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ആനക്കുട്ടിയുടെ വീഡിയോ ആണു നിറഞ്ഞുനില്‍ക്കുന്നത്. ഒരു കൂട്ടം ആനകളോടൊപ്പം കളിച്ചുരസിച്ചുനടക്കുന്ന ആനക്കുട്ടിയുടെ വീഡിയോ കാണാന്‍തന്നെ കൗതുകകരമാണ്. ആനക്കുട്ടി ഒരുകൂട്ടം ആനകളോടൊപ്പം റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്ത്യയിലാണു സംഭവമെങ്കിലും സ്ഥലം വ്യക്തമാക്കിയിട്ടില്ല. ഗബ്രിയേല്‍ കോര്‍നോ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നാണ് വീഡിയോ…

Read More

തിരുവനന്തപുരത്ത് കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു

തിരുവനന്തപുരം പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുത്തൻതോപ്പ് റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവിനെയും മകനെയും ഇന്നലെ വൈകിട്ട് എഴ് മണിയോടെയാണ് കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ സ്വദേശിയായ അഞ്ജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതുറപ്പിക്കാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഒന്നര വർഷം മുൻപായിരുന്നു അഞ്ജുവിന്റെ വിവാഹം. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.  

Read More

തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റ സംഭവത്തിൽ അമ്മ അറസ്റ്റിൽ

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപന നടത്തിയ കേസിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശിയായ അഞ്ജുവാണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്. ഇവർ ദിവസങ്ങളായി മാരാരിമുട്ടത്തെ ഒരു വീട്ടിൽ ഒളിവിലായിരുന്നു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ പ്രസവിച്ചശേഷം കുഞ്ഞിനെ വിറ്റ കേസിലാണ് അഞ്ജു അറസ്റ്റിലാകുന്നത്. ഇവരുടെ സുഹൃത്ത് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായിരുന്നു. സുഹൃത്തിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ജുവിനെ കണ്ടെത്തിയത്. സുഹൃത്താണ് വിൽപനയ്ക്ക് ഇടനില നിന്നത് എന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾ വിലപേശി കുഞ്ഞിനെ വിൽക്കുകയായിരുന്നു എന്നാണ്…

Read More

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം; പൊലീസ് കേസെടുത്തു, കുട്ടിയെ വാങ്ങിയ സ്ത്രീയെ പ്രതി ചേർത്തു

തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. കോടതി അനുമതിയോടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു.  തൈക്കാട് സർക്കാർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് വിറ്റത്. നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊഴിയൂർ സ്വദേശികളായ ദമ്പതികൾ വിറ്റത് മുൻധാരണകൾ പ്രകാരമെന്നതിന് കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു….

Read More

കുഞ്ഞിനെ കുഴിച്ചിട്ട സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്

വൈക്കം തലയാഴത്ത് മാസം തികയാതെ പ്രസവിച്ചതിനെ തുടര്‍ന്ന് മരിച്ച കുഞ്ഞിനെ ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍ കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹത ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്. നാട്ടുകാരില്‍ ചിലര്‍ പ്രകടിപ്പിച്ച സംശയത്തെ തുടര്‍ന്ന് കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തലയാഴം ആലത്തൂര്‍പടിയില്‍ സുരേഷ് ബാബു എന്നയാളുടെ വീട്ടില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരിയായ ഐഷ എന്ന ഇരുപതുകാരിയാണ് മാസം തികയാതെ പ്രസവിച്ചത്. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് നജിമുള്‍ ഷേക്ക് തന്നെ കുഞ്ഞിന്‍റെ മൃതദേഹം…

Read More

13കാരന്റെ കുഞ്ഞിനെ പ്രസവിച്ച 31കാരി

13 വയസ്സുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭം ധരിക്കുകയും ചെയ്ത യു.എസിലെ 31-കാരിക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവരില്ലെന്ന് റിപ്പോര്‍ട്ട്. യു.എസിലെ കൊളറാഡോയിലെ ആന്‍ഡ്രിയ സെറാനോയാണ് ജയില്‍വാസത്തില്‍നിന്ന് മോചിതയായത്. യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടര്‍മാരും തമ്മിലുണ്ടാക്കിയ ‘പ്ലീ ഡീല്‍’ അനുസരിച്ചാണ് ജയില്‍വാസം ഒഴിവാക്കിനല്‍കിയത്. അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ യുവതിയെ ലൈംഗിക കുറ്റവാളിയായി തന്നെയാണ് കണക്കാക്കുക. പ്രതിയായ യുവതി ഇതെല്ലാം അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. പതിമൂന്നുവയസ്സുകാരന് നേരേ ലൈംഗികാതിക്രമം നടത്തിയതിന് കഴിഞ്ഞവര്‍ഷമാണ് ആന്‍ഡ്രിയയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 70,000 ഡോളര്‍ ബോണ്ടില്‍…

Read More