മലയാറ്റൂരിൽ കൂട്ടിയാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

എറണാകുളം മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു. ഇന്നുരാവിലെ ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണു കുട്ടിയാന വീണത്. രക്ഷിക്കാൻ ശ്രമം തുടരുകയാണ്. കിണറിനു ചുറ്റും കാട്ടാനകൂട്ടം നില ഉറപ്പിച്ചിരിക്കുകയായിരുന്നു. കാട്ടാനകൂട്ടത്തെ തുരത്തിയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കിണറിനടുത്തെത്തിയത്.  ആനക്കൂട്ടത്തെ കണ്ട പരിസരവാസികൾ വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. സാധാരണ ആന ഇറങ്ങുന്ന പ്രദേശം തന്നെയാണ് ഇത്. എന്നാൽ ഇത്തരത്തിൽ വലിയ ആനക്കൂട്ടം എത്തുന്നത് ആദ്യമായാണെന്നും പ്രദേശവാസികൾ അറിയിച്ചു.

Read More

വീട്ടുമുറ്റത്ത് പ്രസവിച്ചശേഷം ആനക്കുട്ടിയെ ഉപേക്ഷിച്ച് അമ്മയാന പോയി; കുഞ്ഞനെ വനം വകുപ്പ് അമ്മയുടെ അടുത്തെത്തിച്ചു

കർണാടക വനംവകുപ്പിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. സംഭവം വൈറലായതിനെത്തുടർന്ന് വനംവകുപ്പ് ഓഫീസുകളിലേക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. കാരണം എന്താണെന്നല്ലേ..? വീട്ടുമുറ്റത്തു പ്രസവിച്ചശേഷം കാട്ടിലേക്കു ഓടിപ്പോയ അമ്മയാനയുടെ അടുത്തേക്കു കുട്ടിയാനയെ എത്തിച്ച സംഭവമാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. തിങ്കളാഴ്ച രാത്രി വൈകിയാണ് വിരാജ്‌പേട്ടയിലെ കാരട ഗ്രാമത്തിലെ കീമലെ കടവിലെ വീട്ടുമുറ്റത്ത് ആന പ്രസവിച്ചത്. വാർത്ത പരന്നതോടെ ആനക്കുട്ടിയെ കാണാൻ ആളുകൾ കൂട്ടമായി എത്താൻ തുടങ്ങി. ഇത് അമ്മ ആനയെ പ്രകോപിപ്പിച്ചു. കുട്ടിയെ ഉപേക്ഷിച്ച് അമ്മയാന കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ…

Read More