ബലാത്സം​ഗ കേസ്; ബാബുരാജിന് മുൻകൂർജാമ്യം അനുവദിച്ച് ഹൈക്കോടതി: 10 ദിവസത്തിനുള്ളിൽ കീഴടങ്ങാൻ നിർദേശം

ബലാത്സം​ഗ കേസിൽ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശം നൽകി.  ജൂനിയർ ആർടിസ്റ്റാണ് ബാബുരാജിനെതിരെ പരാതി നൽകിയത്. ബാബുരാജിന്‍റെ ആലുവയിലെ വീട്ടിൽ വെച്ചും റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയ‍ർ ആർടിസ്റ്റാണ് പരാതി നൽകിയത്. തുടർന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തിരുന്നു. ബാബുരാജിൻ്റെ ഇരുട്ടുകാനത്തുളള…

Read More

നടൻ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

നടൻ ബാബുരാജിനെതിരായ പീഡന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പൊലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ബാബുരാജിൻറെ ആലുവയിലെ വീട്ടിൽ വെച്ചും റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയർ ആർടിസ്റ്റാണ് പരാതി നൽകിയത്. തുടർന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തിരുന്നു. ബാബുരാജിന്റെ ഇരുട്ടുകാനത്തുളള റിസോർട്ടിൽ വച്ചും ആലുവയിലെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന…

Read More

ആരോപണം ഉണ്ടെങ്കിൽ ആരായാലും മാറി നിൽക്കണം, ജൂനിയറെന്നോ സീനിയറെന്നോ ഇല്ല: ബാബുരാജിനെതിരെ ശ്വേതാ മേനോൻ

‘അമ്മ’ സംഘടനയുടെ ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനംനടൻ ബാബുരാജ് ഒഴിയണമെന്ന് നടി ശ്വേത മേനോൻ. ആരോപണം വന്നാൽ ആരായാലും സ്ഥാനത്തുനിന്ന് മാറി നിൽക്കണം. അതിൽ ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ലെന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു. ‘ഞാനിപ്പോൾ അമ്മ ഭാരവാഹിയല്ല. അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള നടൻ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോൾ സ്ഥാനത്തുനിന്ന് മാറി നിൽക്കുന്നതാണ് ഉചിതം. ആരായാലും മാറി നിൽക്കണം. നിയമത്തെ നമ്മൾ ബഹുമാനിക്കണം. അതിൽ ജൂനിയർ…

Read More

ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരായ ആരോപണത്തിലുറച്ച് ജൂനിയര്‍ ആര്‍ടിസ്റ്റ്

 നടൻ ബാബുരാജിനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച  ജൂനിയർ ആർടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ നടിയെ ഫോണിൽ ബന്ധപെട്ടു. നിലവിൽ കേരളത്തിന്‌ പുറത്താണ്. നാട്ടിലെത്തി ഉടൻ മൊഴി നൽകും. ഗൂഢാലോചന എന്ന ബാബുരാജിന്‍റെ  വാദം അവര്‍ തള്ളി. ആരുടേയും സമ്മര്‍ദ്ദത്തില്‍ അല്ല പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി. മലയാള സിനിമാ താരങ്ങൾക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ വരുന്നത് താരസംഘടന അമ്മയക്ക് വലിയ തലവേദനയാകുകയാണ്….

Read More

‘സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു’ ; നടൻ ബാബുരാജിനെതിരെ പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റ്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയർ ആർടിസ്റ്റ്. ആലുവയിലെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ രഹസ്യമൊഴി നൽകാൻ തയ്യാറാണെന്നും 2019 ലാണ് സംഭവം ഉണ്ടായതെന്നും നടി പറഞ്ഞു. അമ്മ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിദ്ധിഖിന് പകരം ബാബുരാജിനെ പരിഗണിക്കുന്നതിടയിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. വിഷയം നേരത്തെ കൊച്ചി ഡിസിപിയായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്‌പി എസ് ശശിധരനോട് പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു. സംവിധായകൻ ശ്രീകുമാർ മേനോനും മോശമായി പെരുമാറിയെന്നും…

Read More

‘റിയാലിറ്റി തോന്നാൻ രണ്ടെണ്ണം അടിച്ചിട്ട് മദ്യപാനിയുടെ വേഷം ചെയ്യാൻ പറ്റില്ല’; ബാബുരാജ്

വില്ലൻ കഥാപാത്രങ്ങളിലൂടെ കോമഡി വേഷത്തിലെത്തുകയും മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്ത താരമാണ് ബാബുരാജ്. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയാണ് ബാബുരാജിൻറെ തലവര മാറ്റിയത്. സിനിമയിലെ ആദ്യകാലങ്ങൾ തുറന്നുപറഞ്ഞ താരത്തിൻറെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു. ‘പത്തു പതിനഞ്ച് വർഷത്തോളം ഇടിയും തല്ലും കൊണ്ട്, ഡയലോഗ് ഇല്ലാതെയുമൊക്കെ അഭിനയിച്ചിട്ട്. അതൊക്കെ ഒരുകാലം. എന്നെത്തന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ച് നടക്കുന്ന ആളാണ് ഞാൻ. എന്നിലേക്ക് വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല. ഒരു ഈഗോയും ഇല്ലാതെ കൊടുക്കൽ…

Read More

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

 വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതു സംബന്ധിച്ചാണ് കേസ്. 

Read More