
സിനിമയെന്ന പേരില്‍ എന്തും ചെയ്യാമെന്നു കരുതുന്ന ചിലരുണ്ട്; പത്തെണ്ണം ഇറങ്ങിയാല്‍ ഒമ്പതും ഫ്‌ളോപ്പാകുന്ന അവസ്ഥയാണുള്ളത്; ബാബു ആന്റണി
ആകാരവടിവുകൊണ്ടും ശരീരഭാഷകൊണ്ടും സമാനതകളില്ലാത്ത നടനാണ് ബാബു ആന്റണി. മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അഭിനയ ജീവിതത്തിനിടെ നിരവധി കഥാപാത്രങ്ങള്‍ മലയാളിക്കു സമ്മാനിച്ചു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങള്‍ക്കു തന്റേതായ പുതുമകള്‍ പരീക്ഷിച്ചു വിജയിച്ച താരമാണ് ബാബു ആന്റണി. വിവാഹം കഴിഞ്ഞ് അമേരിക്കയില്‍ സ്ഥിരതാമസമാണെങ്കിലും ഇപ്പോഴും മലയാളസിനിമയില്‍ അഭിനയിക്കുന്നുണ്ട് താരം. അഭിമുഖങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ താരം ഒട്ടും പിന്നിലല്ല. നേരത്തെ ഒരു ഇന്റര്‍വ്യൂവില്‍ താരം പറഞ്ഞ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സിനിമയെന്ന പേരില്‍ എന്തും ചെയ്യാമെന്നു കരുതുന്ന ചിലരുണ്ടെന്ന്…