
‘എൽ കെ അദ്വാനി ബാബറി മസ്ജിദ് പൊളിച്ച കേസിലെ പ്രതി’; ഭാരത രത്ന ബഹുമതി നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി ഡി.രാജ
മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകിയതിൽ രൂക്ഷവിമർശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ്. ബാബ്‍റി മസ്ജിദ് പൊളിച്ച കേസിൽ പ്രതിയായിരുന്ന ഒരാളാണ് എൽ കെ അദ്വാനിയെന്നും ബാബ്റി മസ്ജിദ് പൊളിച്ചത് ഹീനമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചതാണെന്നും സിപിഐ ചൂണ്ടിക്കാണിച്ചു. ഡോ. ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ എഴുതപ്പെട്ട ഭരണഘടനയെ തകർക്കാനാണ് സംഘപരിവാറിന്‍റെ ശ്രമം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും സിപിഐ…