വയനാട്ടിലെ കുഞ്ഞുങ്ങളെ മുലയൂട്ടാൻ തയ്യാറാണെന്ന് ഇടുക്കിയിലെ ഒരമ്മ; വൈറലായ സന്ദേശം, പിന്നാലെ ഫോൺകോൾ

വയനാടിനെ കൈപിടിച്ചുയർത്താൻ ഒറ്റക്കെട്ടായി പോരാടുകയാണ് കേരളം. പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ളവരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ അച്ഛനെയോ അമ്മയേയോ ഒക്കെ നഷ്ടപ്പെട്ടവരുമുണ്ട്. ഇതിനിടയിൽ, ‘കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണമെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരാളുടെ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയുടേതായിരുന്നു ആ സന്ദേശം. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വയനാട്ടിൽ നിന്ന് ഫോൺകോളെത്തി. പറ്റാവുന്ന അത്രയും വേഗത്തിൽ എത്തണമെന്നായിരുന്നു വിളിച്ചവർ പറഞ്ഞത്. ഇതിനുപിന്നാലെ സജിനും കുടുംബവവും വയനാട്ടിലേക്ക് തിരിച്ചു.’ഞാൻ രണ്ട്…

Read More

കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; ഡൽഹിയിൽ 6 നവജാത ശിശുക്കൾ വെന്തുമരിച്ചു

ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്നിശമന സംഘങ്ങൾ ചേർന്നാണ് പുലർച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. അതിനിടെ ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതിൽ…

Read More

ഗാസയിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് ഇസ്രായേൽ അവസാനിപ്പിക്കണം: ഇമ്മാനുവല്‍ മാക്രോൺ

ഗാസയിൽ കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊല്ലുന്നത് ഇസ്രയേല്‍ നിര്‍ബന്ധമായും അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇപ്പോള്‍ നടത്തുന്ന ബോംബാക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. വെടിനിര്‍ത്തല്‍ ഇസ്രയേലിന് തന്നെയായിരിക്കും ഗുണം ചെയ്യുകയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു. ‘സ്വയം സംരക്ഷണത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ബോംബാക്രമണം അവസാനിപ്പിക്കാന്‍ അവരോട് ആവശ്യപ്പെടുന്നു’ – ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. താങ്കളെ പോലെ യുഎസ്,യുകെ നേതാക്കള്‍ വെടിനിര്‍ത്തല്‍ ആഹ്വാനം നടത്തുമോ എന്ന ചോദ്യത്തിന് ‘അവര്‍ അത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു…

Read More