പാകിസ്ഥാന്‍ ടീമില്‍ വമ്പൻ അഴിച്ചു പണി; ബാബര്‍ അസമും, നസീം ഷായും, ഷഹീന്‍ അഫ്രീദിയുമെല്ലാം പുറത്ത്!

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചു പണി. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം, പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരെ ടീമില്‍ നിന്നു ഒഴിവാക്കി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 500നു മുകളില്‍ റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ തോറ്റിരുന്നു. പിന്നാലെ വന്‍ വിമര്‍ശനമാണ് മുന്‍ താരങ്ങളടക്കം ടീമിനെതിരെ ഉയര്‍ത്തിയത്. പിന്നാലെയാണ് മുന്‍ രാജ്യാന്തര അംപയറായ അലിം ദാര്‍ ഉള്‍പ്പെടുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റി ടീമില്‍ വന്‍ അഴിച്ചു പണി നടത്തിയത്. ആദ്യ ടെസ്റ്റില്‍…

Read More

ഒരു വര്‍ഷത്തിനിടെ രണ്ടാം തവണ; പാക് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ബാബര്‍ അസം

ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം ഈ പദവി ഒഴിയുന്നത്. സോഷ്യല്‍മീഡിയയിലൂടെയാണ് ബാബര്‍ അസം ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ തന്റെ തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ടീം മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ടെന്നും ബാബര്‍ അസം കൂട്ടിച്ചേര്‍ത്തു. നായകസ്ഥാനം കാര്യമായ ജോലിഭാരം കൂട്ടിയെന്നും സ്ഥാനമൊഴിയുന്നതിലൂടെ ടീമിന് ബാറ്റുകൊണ്ട് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുമെന്നും ബാബര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിന്റെ ടെസ്റ്റ് റാങ്കിങ്ങിന്റെ…

Read More

ഐ.സി.സി. റാങ്കിങ്ങിൽ ബാബർ അസം എങ്ങനെ ഒന്നാമതെത്തി; വിമര്‍ശനവുമായി മുൻ പാക് താരം

ഐ.സി.സി.യുടെ പുതിയ ഏകദിന റാങ്കിങ് പട്ടികയിൽ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തിയതെങ്ങനെ എന്ന് മുൻ പാക് താരം ബാസിത് അലി. കഴിഞ്ഞ വർഷം നവംബറിലാണ് അവസാനമായി ഏകദിനം കളിച്ചത്. എന്നാൽ ഇത്തവണയും ബാബർ അസം തന്നെ ഒന്നാം റാങ്ക് നിലനിർത്തി. ബാബർ അസമിന് പിന്നാലെ രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിലുള്ളത് ഇന്ത്യൻ നായകൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരാണ്. ഐ.സി.സിക്ക് ഒന്നാം റാങ്ക് നൽകാൻ ബാബർ മികച്ച പ്രകടനം പുറത്തെടുക്കേണ്ട…

Read More