തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; ബാബാ രാംദേവിനും പതഞ്ജലിക്കും എതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് പതഞ്ജലി ആയുര്‍വേദിക്‌സിനും ബാബാ രാംദേവിനും സഹായി ബാലകൃഷ്ണനും എതിരെയെടുത്ത കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി നടപടികള്‍ അവസാനിപ്പിച്ചു. ഇരുവരുടെയും മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ് നടപടി. രാംദേവും ബാലകൃഷ്ണയും പതഞ്ജലി ആയുര്‍വേദ ലിമിറ്റഡും നല്‍കിയ ഉറപ്പുകള്‍ മാനിച്ച് കോടതി നടപടികള്‍ അവസാനിപ്പിച്ചതായി ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗൗതം തുലക്ദാര്‍ പറഞ്ഞു. കേസില്‍ കോടതി നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്താക്കിയിരുന്നു. കോവിഡ് വാക്‌സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുകയാണെന്ന് ചൂണ്ടിക്കാട്ടി…

Read More

നിയമവിരുദ്ധ പരസ്യങ്ങൾ: കോഴിക്കോട് കോടതിയിൽ ഹാജരാകാൻ ബാബാ രാംദേവിന് നിർദേശം

പതഞ്ജലി ഉൽപന്നങ്ങളുടെ പേരിൽ നിയമവിരുദ്ധ പരസ്യങ്ങൾ നൽകിയെന്ന കേസിൽ ബാബാ രാം ദേവ്, സഹായി ആചാര്യ ബാലകൃഷ്ണ എന്നിവരോട് ജൂൺ മൂന്നിന് കോഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദേശം. കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. കേസിൽ ഒന്നാംപ്രതി പതഞ്ജലി ഗ്രൂപ്പിന്റെ മരുന്ന് നിർമാണ കമ്പനിയായ ദിവ്യ ഫാർമസിയാണ്. ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്ണ മൂന്നും പ്രതികളാണ്. ഡ്രഗ്സ് ആൻഡ് മാജിക് റമഡീസ് (ഒബ്ജക്ഷനബിൾ അഡൈ്വർടൈസ്മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ നൽകിയതിന് ഡ്രഗ്…

Read More

പൊതുമാപ്പ് പറയാൻ തയ്യാറാണെന്ന് പതഞ്ജലി; മാപ്പ് നൽകണോ വേണ്ടയോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി

പതഞ്ജലി സ്ഥാപകരായ യോഗാ ഗുരു രാംദേവും ആചാര്യബാലകൃഷ്ണയും സുപ്രീം കോടതിയിൽ ഹാജരായി. പതഞ്ജലി ആയുർവേദയ്‌ക്കെതിരായ മാനനഷ്ടക്കേസിലാണ് സുപ്രീം കോടതിയ്ക്ക് മുന്നിൽ ഇരുവരും എത്തിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഇരുവർക്കുമെതിരെ കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. കമ്പനിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ ഉത്തരാഖണ്ഡ് സർക്കാരിനെയും സുപ്രീം കോടതി വിമർശിക്കുകയുണ്ടായി. ജസ്റ്റിസുമാരായ ഹിമ കോലി, ഹിമാനുള്ള എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യോഗയ്ക്ക് വേണ്ടി രാംദേവും ബാലകൃഷ്ണയും നൽകിയിട്ടുള്ള സംഭാവനകൾ മാനിക്കുന്നതായി കോടതി ഇരുവരെയും അറിയിച്ചു. എന്നാൽ ആയുർവേദത്തിനെ ഉയർത്തിക്കാട്ടുന്നതിനായി എന്തിനാണ്…

Read More

പതഞ്ജലി കേസ്; കോടതിയിൽ വീണ്ടും മാപ്പുപറഞ്ഞ് ബാബാ രാംദേവ്, വിമർശിച്ച് സുപ്രീം കോടതി

പതഞ്ജലി പരസ്യ വിവാദ കേസിൽ യോഗ ആചാര്യൻ ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ ശകാരം. കോടതി വിധി മാനിക്കാതിരുന്നതിനെ തുടർന്ന് ഇവരുവർക്കുമെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിൻറെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി. തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തിൽ പരസ്യം നൽകിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത അർജന്റീന ആരാധകരായ ഇരുവരും ഫേസ്ബുക്കിൽ ആഹ്ലാദം പങ്കുവെച്ചു. മെസിയുടെ ഫോട്ടോക്കൊപ്പം ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക എന്ന കവിതാ ശകലവും എഴുതിയാണ് ശിവൻകുട്ടി ജയമാഘോഷിച്ചത്. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ എന്നായിരുന്നു എംഎം മണിയുടെ കമന്റ്. ……………………………………. പാൽ വിലവർധനയുടെ പ്രയോജനം കർഷകർക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തിൽ മായം കലർന്ന പാലെത്തുന്നത്…

Read More