‘സർക്കാരിന്റെ ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിംഗ് വൻകിട കമ്പനിക്ക് വേണ്ടി അട്ടിമറിച്ചു’; ബി. ഉണ്ണികൃഷ്‌ണനെതിരെ ഉണ്ണി ശിവപാൽ

സർക്കാരിന്റെ ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ ഇടപെട്ട് അട്ടിമറിച്ചെന്ന ആരോപണവുമായി നടൻ ഉണ്ണി ശിവപാൽ രം​ഗത്ത്. കുറഞ്ഞ ചെലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വൻകിട കമ്പനിക്ക് വേണ്ടി ഉണ്ണികൃഷ്ണൻ അട്ടിമറിച്ചെന്നാണ് ഫെഫ്‌ക അംഗം കൂടിയായ ഉണ്ണി ശിവപാലിന്റെ ആരോപണം. ഉണ്ണി ശിവപാലിന്റെ ഐ-നെറ്റ് വിഷൻ എന്ന കമ്പനിയായിരുന്നു കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. വൻകിട കമ്പനിക്കായി ബി ഉണ്ണികൃഷ്ണൻ ഇടപെട്ടന്നാണ് ഉണ്ണി ശിവപാൽ ആരോപിക്കുന്നത്. കുറഞ്ഞ ടെൻഡർ…

Read More

മലയാളസിനിമാമേഖലയിലെ സ്ത്രീ പ്രാതിനിധ്യം 20 ശതമാനമാക്കും: ഫെഫ്ക

മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല നല്ല കാര്യങ്ങളും ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. സിനിമാ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും മികച്ച വേതനക്കരാര്‍ ആണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സെറ്റുകളിലെ ഭക്ഷണവിവേചനം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എത്രയും വേഗം പരിഹരിക്കുമെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മലയാളസിനിമാമേഖലയിലെ സ്ത്രീ പ്രാതിനിധ്യം 20 ശതമാനമാക്കും. സിനിമാ സെറ്റുകളിലെ ഐസിസി രൂപീകരണത്തില്‍ എന്തെങ്കിലും വീഴ്ച വന്നാല്‍ അത് പരിഹരിച്ച്…

Read More

ഇറങ്ങിയത് നന്നായി, നീതി ബോധമുള്ള ഏതെങ്കിലും കോടതി സമ്മതിക്കുമോ?; ബി. ഉണ്ണികൃഷ്ണനെതിരെ വിനയൻ

ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സിനിമാ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് സ്വയം ഒഴിവായത് നന്നായി എന്ന് സംവിധായകൻ വിനയൻ. സുപ്രീം കോടതിയും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും സിനിമയിൽ തൊഴിൽ നിഷേധവും അന്യായ വിലക്കുകളും നടത്തി എന്നകുറ്റത്തിന് ശിക്ഷ വിധിക്കുകയും അതു നടപ്പാക്കിയതോടെ കുറ്റവാളി ആകുകയും ചെയ്ത ഒരാൾ അതേ സിനിമാവ്യവസായത്തിന്റെ നയം രുപീകരിക്കാനുള്ള കമ്മിറ്റിയിൽ കേറി ഇരിക്കുന്നു എന്നു പറഞ്ഞാൽ നീതി ബോധമുള്ള ഇന്ത്യയിലെ ഏതെങ്കിലും കോടതി അതിനു സമ്മതിക്കുമോ? എന്നാണ് വിനയന്റെ ചോദ്യം….

Read More

വിളിച്ചത് ഡബ്ലൂസിസിയെ മാത്രം, അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടത്?; ഹേമ കമ്മിറ്റിക്കെതിരെ ബി ഉണ്ണികൃഷ്ണൻ

ഹേമ കമ്മിറ്റിക്കെതിരെ വിമർശനം ഉന്നയിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്ത്. ഡബ്ലൂസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. ഫെഫ്കയിലെ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറിമാരെ പോലും കമ്മിറ്റി കണ്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരമർശിച്ച പേരുകളും…

Read More

ഫെഫ്ക എന്നാൽ ബി.ഉണ്ണികൃഷ്ണൻ അല്ല ; കടുത്ത വിമർശനവുമായി സംവിധായകൻ ആശിഖ് അബു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും പൊട്ടിത്തെറി. നേതൃത്വതിനെതിരെ സംവിധായകനും നടനുമായ ആഷിക് അബു രം​ഗത്തെത്തി. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണൻ എന്നല്ല, ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിക് അബു പറഞ്ഞു. താരസംഘടന അമ്മയിലെ പൊട്ടിത്തെറിക്ക് ശേഷമാണ് ഫെഫ്കയിലും കലാപം പൊട്ടിപ്പുറപ്പെട്ടത്. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മാറ്റണമെന്നും ഫെഫ്കയുടെ പ്രതികരണം കാപട്യമാണെന്നും ആഷിഖ് അബു പറഞ്ഞു. യൂണിയൻ നിലപാട് അല്ല വാർത്ത കുറിപ്പ്. അത് ഉണ്ണികൃഷ്ണന്റെ…

Read More

ബി.ഉണ്ണികൃഷ്ണനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് വിനയന്‍

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് പെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെനാനവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്‍ കത്തയച്ചു. കത്തിന്‍റെ പൂര്‍ണരൂപം  ‘മലയാള സിനിമയില്‍ സംവിധായകനായും, തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചു വരുന്ന ഒരു വ്യക്തിയാണ് ഞാന്‍. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, തൊഴില്‍ നിഷേധമുള്‍പ്പെടെയുള്ള മറ്റു വിഷയങ്ങളെക്കുറിച്ചും പഠിക്കാനായി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേരളത്തില്‍ വലിയ ചര്‍ച്ച ആയിരിക്കുന്ന ഈ അവസരത്തില്‍ ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില ഗൗരവമായ വിഷയങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍…

Read More

സൈബർ സ്‌പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഫെഫ്ക; ബി. ഉണ്ണികൃഷ്ണൻ

കാരവാനിന് അകത്തിരുന്ന് ഫെയ്‌സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല ഫെഫ്കയെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. സ്ത്രീവിരുദ്ധമാണ് എന്ന വിമർശനം പല തവണ ഫെഫ്കയ്ക്കു നേരേ ഉയർന്നിട്ടുണ്ട്. അവർക്കുള്ള മറുപടിയായി പറയുന്നു, സൈബർ സ്‌പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഞങ്ങൾ, ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയുടെ തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009-ൽനിന്ന് ഈ വർഷത്തെ തൊഴിലാളി സംഗമത്തിലേക്കെത്തുമ്പോൾ സ്ത്രീപ്രാതിനിധ്യം വലിയ തോതിൽ വർധിച്ചു. ഫെഫ്കയിലെ എല്ലാ മേഖലയിലും ഇന്ന് സ്ത്രീസാന്നിധ്യമുണ്ട്. ഫെഫ്ക അടിസ്ഥാനപരമായി തൊഴിലാളി സംഘടനയാണ്. സ്ത്രീയും പുരുഷനും…

Read More