
യെദ്യൂരപ്പയ്‌ക്കെതിരായ പോക്സോ കേസ്; പീഡനത്തിനിരയായ പെൺകുട്ടിക്കും അമ്മയ്ക്കും പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സി.ഐ.ഡി കുറ്റപത്രം
പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ സി.ഐ.ഡി കുറ്റപത്രം സമർപ്പിച്ചു. സംഭവം പുറത്തു പറയാതിരിക്കാൻ കേസിലെ പ്രതികളായ ബിജെപി നേതാവും മറ്റ് മൂന്ന് പ്രതികളും പീഡിനത്തിനിരയായ പെൺകുട്ടിക്കും അമ്മയ്ക്കും പണം നൽകിയെന്നാണ് സി.ഐ.ഡി പോക്സോ അതിവേഗ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നു. പോക്‌സോ വകുപ്പുകളുൾപ്പടെ 81 കാരനായ യെദ്യൂരപ്പയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. യെദ്യൂരപ്പയുടെ സഹായികളായ മറ്റ് മൂന്ന് കൂട്ടുപ്രതികളായ വൈ.എം അരുൺ, എം. രുദ്രേഷ്, ജി മാരിസ്വാമി എന്നിവർക്കെതിരെയും കുറ്റപത്രം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി…