പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമം; മനുസ്മൃതിയുടെ പകർപ്പ് കത്തിച്ച് അംബേദ്കറുടെ കൊച്ചുമകൻ

സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിച്ച മനുസ്മൃതിയുടെ പകർപ്പ് റിപ്പബ്ലിക്കൻ സേന നേതാവും ഭരണഘടനാ ശിൽപി ഡോ.അംബേദ്കറുടെ കൊച്ചുമകനുമായ ആനന്ദ്രാജ് അംബേദ്കർ കത്തിച്ചു. മഹാരാഷ്ട്രയിൽ കൊങ്കണിലെ റായ്ഗഡ് ജില്ലയിൽ മഹാഡിലെ ക്രാന്തി സ്തംഭത്തിൽ ഒത്തുകൂടിയാണു വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. മനുസ്മൃതിയുടെ ഭാഗങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള നീക്കം കനത്ത പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു.

Read More

അംബേദ്കർ പൂജയിൽ പങ്കെടുത്തില്ല; വിദ്യാർത്ഥിക്ക് ക്രൂരമർദനം

കർണാടക കലബുറഗിയിലെ സർക്കാർ ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനം. ഹോസ്റ്റലിൽ സംഘടിപ്പിച്ച ബി.ആർ അംബേദ്കർ പൂജയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂരത. വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം അംബേദ്കറുടെ ഫോട്ടോ പിടിച്ച് അർദ്ധ നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചതായും ആരോപണം ഉണ്ട്. ജനുവരി 25ന് കർണാടക ഹൈക്കോടതിക്ക് സമീപമുള്ള റോഡിലാണ് സംഭവം. ലംബാണി സമുദായത്തിൽപ്പെട്ട 19 വയസ്സുള്ള വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായത്. എൻ.വി കോളജിലെ സയൻസ് വിദ്യാർത്ഥിയായ കുട്ടി ഹൈക്കോടതി കെട്ടിടത്തിന് പുറകിലുള്ള നഗരത്തിലെ സർക്കാർ പോസ്റ്റ് മെട്രിക് ഡോർമിറ്ററിയിലാണ് താമസിച്ചിരുന്നത്. 24ന്…

Read More