
പെയിൻറിംഗ് ആയിരുന്നു തൊഴിൽ, ഒരുപാടു കഷ്ടതകൾ സഹിച്ചിട്ടുണ്ട്; അസീസ് നെടുമങ്ങാട്
പുതിയ തലമുറയിലെ ഹാസ്യതാരങ്ങളിൽ അസീസ് നെടുമങ്ങാട് ശ്രദ്ധേയനാണ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അസീസിന് കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രം കരിയറിൽ വഴിത്തിരിവായിരുന്നു. തൻറെ പഴയകാലത്തെക്കുറിച്ച് അസീസ് പറഞ്ഞത് ആരിലും അവിശ്വസനീയത ഉണർത്തും. അസീസിൻറെ വാക്കുകൾ: ‘2016 ലായിരുന്നു വിവാഹം. എനിക്കന്ന് 26 വയസ്. ഗൾഫിൽ പോയി വന്ന സമയമായിരുന്നു. വീട്ടിൽ തിരക്കിട്ട പെണ്ണന്വേഷണം. എൻറെ കൂട്ടുകാരൻ സന്ദീപിൻറെ അനിയത്തിയുടെ വിവാഹത്തിനു പോയപ്പോഴാണ് മുബീനയെ കണ്ടത്. അങ്ങനെ വീട്ടുകാർ വഴി ആലോചിച്ചു. ഗൾഫിലാണെന്നാണു പറഞ്ഞത്. പക്ഷേ, കല്യാണം കഴിഞ്ഞ്…