സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ റാലിയിൽ സംഘർഷം

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ റാലിയിൽ സംഘർഷമുണ്ടായി. റാലിയില്‍ വന്‍ തിക്കും തിരക്കുമുണ്ടായതാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാരിക്കേഡുകള്‍ മറികടന്ന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖിലേഷിന്റെ അരികിലേക്ക് അടുത്തു വരികയുണ്ടായി. തുടർന്ന് തിരക്ക് നിയന്ത്രണാതീതമായതോടെ പേലീസ് ലാത്തി വീശുകയും ചെയ്തു. കഴിഞ്ഞദിവസം ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം ഒഴിവാക്കി രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും വേദി വിട്ടിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. ഇൻഡ്യാ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംഭവം….

Read More