
അയ്യന്‍ ആപ്പ്; അഞ്ച് ഭാഷകളില്‍ ഭക്തര്‍ക്ക് വഴികാട്ടിയാകും
ശബരിമലയിലേക്ക് എത്തുന്ന ഭക്തര്‍ക്ക് എല്ലാ മുന്നറിയിപ്പുകളും നല്‍കാന്‍ അയ്യപ്പന്‍ ആപ്പ്. കാനനപാത വഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കും വനംവകുപ്പിന്റെ അയ്യന്‍ആപ്പ് പ്രയോജനപ്പെടുത്താം എന്നാണ് അറിയിപ്പില്‍ പറയുന്നത്. ശബരിമലയില്‍ എല്ലാ സേവനങ്ങളും ഈ ആപ്പ് വഴി മനസ്സിലാക്കാന്‍ സാധിക്കും. ദര്‍ശനത്തിനായി മല കയറുന്ന ഭക്തര്‍ സഞ്ചരിക്കുന്ന പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം-ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവനകേന്ദ്രങ്ങള്‍, മെഡിക്കല്‍…