
രാജ്യാന്തര ആയുഷ് കോൺഫറന്‍സ് ഇന്നുമുതൽ
രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസും, പ്രദർശനവും ദുബൈയിൽ ശനിയാഴ്ച ആരംഭിക്കും. ഇന്ത്യൻ പാരമ്പര്യ ചികിത്സ രീതികളായ ആയുർവേദ, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമാക്കി നടത്തുന്ന പരിപാടി തിങ്കളാഴ്ച വരെ നീളും. ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ ആൽ മക്തൂം ഹാളാണ് പരിപാടിക്ക് വേദിയാകുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ ദുബൈ ഇന്ത്യൻ കോൺസുലേറ്റും സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രി…