പെരിയ കേസിലെ പ്രതിക്ക് സുഖചികിത്സ; ജയിൽ സൂപ്രണ്ടിനോട് ഹാജരാകണമെന്ന് സിബിഐ കോടതി

പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സിബിഐ കോടതി നിർദ്ദേശം നൽകി. ജയിൽ സൂപ്രണ്ട് നാളെ ഹാജരാവണം എന്നാണ് കോടതിയുടെ നിർദ്ദേശം. പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെയാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ആയുർവേദ ചികിത്സക്ക് നിർദ്ദേശിച്ചത്. നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് എ പീതാംബരൻ….

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ; പൊതുപരിപാടികൾ റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചതിനാൽ അടുത്ത ഏതാനും ദിവസത്തെ പൊതുപരിപാടികൾ റദ്ദാക്കി. വീട്ടിൽ തന്നെയാണ് രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സ. സാധാരണ കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ദിവസങ്ങളിൽ മുഖ്യമന്ത്രി ഓഫിസിൽ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകൾ നോക്കുക. പ്രധാന മീറ്റിങ്ങുകൾ ഓൺലൈനിൽ നടത്തും. ഇന്നത്തെ മന്ത്രിസഭാ യോഗവും ഓൺലൈനിൽ ആണ് നടത്തിയത്.

Read More