അയോധ്യ ക്ഷേത്രത്തിലെ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്

അയോധ്യയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠാചടങ്ങുകൾക്കൊരുങ്ങുന്ന പുതിയ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങുകൾ. കൃഷ്ണശിലയിൽ നിർമിച്ചിട്ടുള്ള വിഗ്രഹം നിൽക്കുന്ന രീതിയിലാണുള്ളത്. വിഗ്രഹത്തിന്റെ മുഖം തുണി കൊണ്ട് മറച്ചിരിക്കുകയാണ്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കു ശേഷം മാത്രമേ വിഗ്രഹം അനാവരണം ചെയ്യൂ. 51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. മൈസൂരുവിൽനിന്നുള്ള ശിൽപി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. പ്രതിഷ്ഠാകർമത്തിന് തൊട്ടുപിറ്റേന്ന് മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുനൽകുമെന്നാണ് വിവരം. പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ്…

Read More

തർക്ക ഭൂമിയിൽ എന്തുകൊണ്ട് രാമക്ഷേത്രം പണിതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്; ക്ഷേത്രം നിർമിച്ചത് മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലെന്നും ദിഗ് വിജയ് സിംഗ്

തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടും എന്തുകൊണ്ടാണ് ക്ഷേത്രം അവിടെ തന്നെ നിർമിക്കാതിരുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിങ്. രാമക്ഷേത്ര നിർമിച്ചിരിക്കുന്നത് മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയാണ് ജനുവരി 22ന് ​നടക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷ്ഠ ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മുതിർന്ന നേതാവിന്റെ പ്രതികരണം. ‘രാമക്ഷേത്രവും ബാബരി മസ്ജിദുമായി ബന്ധപ്പെട തർക്കത്തിന് 150 വർഷത്തെ പഴക്കമുണ്ട്. രാമൻ…

Read More

‘അയോധ്യയിൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് വിയോജിപ്പ്’: ഉദയനിധി സ്റ്റാലിൻ

അയോധ്യയിൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്ന് തമിഴ്നാട് കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. രാമക്ഷേത്രം നിർമ്മിക്കുന്നതിനെ ഡിഎംകെ എതിർക്കുന്നില്ല. എന്നാൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ലെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു. ഈ മാസം 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രമുഖരെ ക്ഷണിക്കുന്ന സാഹചര്യത്തിലാണ് ഉദയനിധിയുടെ പ്രതികരണം. അതേസമയം, അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ മറുനീക്കത്തിനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. രാഹുല്‍ ഗാന്ധിയും മമത…

Read More

അയോധ്യ പ്രതിഷ്ഠാ ദിനം: രാഹുൽ അസമിലെ ക്ഷേത്രത്തിൽ, മമത കാളിഘട്ടിൽ മറുതന്ത്രവുമായി ഇന്ത്യ മുന്നണി നേതാക്കൾ

അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ മറുനീക്കവുമായി പ്രതിപക്ഷം. രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയുമടക്കമുള്ള നേതാക്കള്‍ 22ന് മറ്റ് ക്ഷേത്രങ്ങളിലെ പൂജകളില്‍ പങ്കെടുക്കും. പ്രതിഷ്ഠാ ദിനത്തിൽ അയോധ്യയിലേക്കില്ലെന്ന് ശരദ് പവാറും അരവിന്ദ് കെജരിവാളും വ്യക്തമാക്കി. തിങ്കളാഴ്ച രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമ്പോള്‍ അയോധ്യയിലേക്ക് പോകാതെ വിവിധ ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ നേതാക്കള്‍. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി അസമിലെ കാമാഖ്യ ക്ഷേത്രത്തില്‍ പൂജ നടത്തുമെന്നാണ് വിവരം. കൊല്‍ക്കത്തയിലെ കാളിഘട്ട്…

Read More

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കും; കാരണം വ്യക്തമാക്കി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്

ഈ മാസം 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കി പുരിയിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് നാല് ശങ്കരാചാര്യന്മാർ ബഹിഷ്കരിക്കുമെന്ന വാർത്തക്ക് പിന്നാലെയാണ് നിശ്ചാലനന്ദ മഹാരാജിന്റെ പ്രതികരണം. തീരുമാനത്തിന് കാരണം പാരമ്പര്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രാം ലല്ല വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത് പാരമ്പര്യ ആചാരങ്ങൾ പാലിച്ചല്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ചടങ്ങിൽ പങ്കെടുത്താത് അഹങ്കാരമല്ല. ശങ്കരാചാര്യന്മാർ…

Read More

അയോധ്യയിൽ വീടിനായി കോടികൾവില മതിക്കുന്ന സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ

കോടികൾ  വില കൊടുത്ത്  ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അയോധ്യയിലെ 7 സ്റ്റാർ എൻക്ലേവിൽ വസ്തു സ്വന്തമാക്കിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ (HoABL)യാണ് വസ്തുവിന്റെ ഡെവലപ്പർ. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കാൻ ബച്ചൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങൾ പറഞ്ഞു.  പദ്ധതിയിലെ തന്റെ നിക്ഷേപത്തെക്കുറിച്ച് ബച്ചൻ പറഞ്ഞത് ഇങ്ങനെ, “എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയിൽ…

Read More

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്; കോൺഗ്രസ് നിലപാട് സ്വാഗതാർഹമെന്ന് എം വി ഗോവിന്ദൻ

അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രം​ഗത്ത്. കൂടാതെ കോൺഗ്രസിൻ്റെ നിലപാടുമാറ്റം ഇടതുപക്ഷ സ്വാധീനം കാരണമാണെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയിൽ പരിപാടി നടക്കുന്നതെന്ന് പറഞ്ഞ സി പി എം സംസ്ഥാന സെക്രട്ടറി എൻ എസ് എസ് നിലപാട് തള്ളുകയും ചെയ്തു. എല്ലാവരോടുള്ള പോലീസിൻ്റെയും ഭരണകൂടത്തിൻ്റെയും നിലപാട് ഒരുപോലെയാണെന്നും രാഹുൽ മാങ്കൂട്ടത്തലിൻ്റെ അറസ്റ്റിൽ പ്രതികരിച്ച് കൊണ്ട്…

Read More

രാമക്ഷേത്രം രാജ്യത്തിൻെറ സ്വന്തം; പ്രധാനമന്ത്രി നരേന്ദ്ര മോദി

അയോധ്യയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 11 മുതല്‍ ആരംഭിച്ച വിവിധ ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം വൈകിട്ട് മൂന്നോടെയാണ് അയോധ്യയില്‍ നടന്ന പൊതുസമ്മേളനത്തില്‍ നരേന്ദ്ര മോദി സംസാരിച്ചത്. രാവിലെ അയോധ്യയില്‍നടന്ന റോഡ് ഷോക്ക് ശേഷമാണ് വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നത്. അയോധ്യയിലെ പുതുക്കി പണിത അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു.  ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ,  രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, 6 പുതിയ വന്ദേ ഭാരത്…

Read More

നരേന്ദ്ര മോദി ഇന്ന് അയോധ്യയില്‍; സന്ദര്‍ശനം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് മുന്നോടിയായി; 15700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും

ഇന്ന് പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 15700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സന്ദർശനം. അയോധ്യയിൽ ഉദ്ഘാടന മാമാങ്കത്തിന് തുടക്കമിടാനാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, പുതുക്കി പണിത അന്താരാഷട്ര വിമാനത്താവളം, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, 6 പുതിയ വന്ദേ ഭാരത്…

Read More

രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ്; പേരിൽ സീതയും രാമനുമുള്ള യെച്ചൂരി ക്ഷണം നിരസിച്ചത് ദൗർഭാഗ്യകരമെന്ന് സിന്ധ്യ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. സീതയും രാമനും പേരിലുള്ള യെച്ചൂരി ചടങ്ങ് ബഹിഷ്‌കരിക്കുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ‘പേരിൽ സീതയും രാമനും ഉള്ള ഒരാളെന്ന നിലയിൽ അദ്ദേഹം എടുത്ത നിലപാടിൽ ഞാൻ അതിശയിക്കുന്നു. ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നത് വളരെ നിർഭാഗ്യകരമാണ്’, സിന്ധ്യ പറഞ്ഞു. രാമക്ഷേത്ര നിർമാണം എന്തുകൊണ്ട് വൈകിയെന്ന വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ ചോദ്യത്തിന് സിന്ധ്യയുടെ മറുപടി ഇങ്ങനെയായിരുന്നു- ‘പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More