
കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ; പുറപ്പെടുന്നത് തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന്
കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ പുറപ്പെടും. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് രാവിലെയാണ് ട്രെയിന്‍ യാത്രയുടെ ഫ്ലാഗ് ഓഫ്. ബിജെപിയുടെ നേതൃത്വത്തിലാണ് അയോധ്യ യാത്ര സംഘടിപ്പിക്കുന്നത്. ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ നല്‍കണം. ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയായിരിക്കും ഒരുക്കുക. കേരളത്തില്‍നിന്ന് ആസ്താ സ്പെഷ്യല്‍ ട്രെയിനുകള്‍ അയോധ്യയിലേക്ക് സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്നത്. 3300 രൂപയാണ് കൊച്ചുവേളിയില്‍നിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട്…