ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കണ്ണ് ചൂഴ്ന്നെടുത്തു ; സംഭവം അയോധ്യയിൽ , മൂന്ന് പേർ അറസ്റ്റിൽ

അയോധ്യയിൽ ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് അയോധ്യയിലെ ഒരു കനാലില്‍ വലിച്ചെറിഞ്ഞ നിലയില്‍ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്. കേസില്‍ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഹരിപ്പുറത്താണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് ശേഷം യുവതിയുടെ നഗ്ന മൃതദേഹം ഗ്രാമത്തിനകത്തുള്ള കനാലില്‍…

Read More

അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കപ്പെടും ; ഹിന്ദു ദേവാലയങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

അയോധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെയുള്ള ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നു. സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി. നവംബർ 16, 17 തീയതികളിൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാനഡയിലെ ബ്രാംപ്‌ടണിൽ റെക്കോർഡ് ചെയ്‌ത വീഡിയോയിലാണ് ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് പന്നു പറഞ്ഞിരിക്കുന്നത്. “അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും” എന്നാണ് വീഡിയോയിൽ പന്നു…

Read More

ഫോൺ ഉപയോഗിക്കുന്നതിനും വിലക്ക്; അയോധ്യയിലെ പൂജാരിമാർക്ക് പുതിയ ഡ്രസ്സ് കോഡ്

അയോധ്യയിലെ പൂജാരിമാർക്ക് പുതിയ ഡ്രസ്സ് കോഡ്. കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്ന അയോധ്യ ക്ഷേത്രത്തിലെ പൂജാരിമാർക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനാണ് ക്ഷേത്രം ട്രസ്റ്റ് നിർദ്ദേശം നൽകിയിരിക്കുന്നത്. ക്ഷേത്രത്തിൽ ഫോൺ ഉപയോഗത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കാവി നിറത്തിലുള്ള കുർത്തയും തലപ്പാവും ആയിരുന്നു അയോധ്യ ക്ഷേത്രത്തിലെ പൂജാരിമാരുടെ വേഷം. പൂജാരിമാർക്ക് കോട്ടൺ തുണികൊണ്ട് തയ്യാറാക്കിയ വസ്ത്രങ്ങൾ ധരിക്കുന്നതിനായി ട്രെയിനിങ്ങും നൽകിയിരുന്നു. അതേസമയം ക്ഷേത്രത്തിൽ ഫോൺ കൊണ്ടുവരുന്നതിൽ പൂജാരിമാരുടെ വിലക്കിയത് സുരക്ഷയുടെ ഭാഗമായിട്ടാണ് ക്ഷേത്രം ട്രസ്റ്റ് നൽകുന്ന വിശദീകരണം….

Read More

‘ചോർച്ചയല്ല, പണി തീരാത്തതു കൊണ്ട്, ശ്രീകോവിനകത്തേക്ക് വെള്ളം കയറിയിട്ടില്ല’; അയോധ്യ ക്ഷേത്ര ട്രസ്റ്റ്

രാമക്ഷേത്രത്തിൽ പണി പൂർത്തിയാകാത്തതു കൊണ്ടാണ് മഴ വെള്ളം ഒലിച്ചതെന്ന് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. രാമവിഗ്രഹം സ്ഥാപിച്ച ശ്രീകോവിനകത്തേക്ക് ഒരു തുള്ളി വെള്ളം കയറിയിട്ടില്ലെന്നും ട്രസ്റ്റ് അവകാശപ്പെട്ടു. ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടെന്ന മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസിന്റെ പ്രതികരണത്തിലാണ് ട്രസ്റ്റിന്റെ വിശദീകരണം. ഇതിനു പിന്നാലെ ട്രസ്റ്റ് ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. നിർമാണത്തിൽ അപാകമില്ലെന്നും ഇലക്ട്രിക് വയറുകൾക്കായി സ്ഥാപിച്ച പൈപ്പുകളിലൂടെയാണ് മഴവെള്ളം അകത്തെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ടാം നിലയുടെ നിർമാണം നടന്നു…

Read More

അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു

ആറ് മാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞത്. മതിൽ 20 മീറ്റർ നീളത്തിലാണ് പൊളിഞ്ഞു വീണത്. 240 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം പുതുക്കി പണിതത്. അതേസമയം മതിൽ ഇടിഞ്ഞതോടെ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. അയോധ്യ നിർദയമായി കൊള്ളയടിക്കപ്പെട്ടെന്ന് സമാജ്‌വാദി പാര്‍ടി നേതാവ് ഐപി സിങ് പ്രതികരിച്ചു. എന്നാൽ മതിൽ അയോധ്യ…

Read More

വാരാണസിയിൽ മോദിയുടെ ഭൂരിപക്ഷത്തിൽ വൻഇടിവ്; അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി സ്ഥാനാർഥിക്കു തോൽവി

വാരാണസിയിലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂരിപക്ഷത്തിൽ വൻഇടിവ്. 2019ൽ 4,79,505 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നപ്പോൾ ഇത്തവണയത് 1,52,513 വോട്ടുകളായി കുറഞ്ഞു. ഭൂരിപക്ഷത്തിൽ ഉണ്ടായത് 3,26,992 വോട്ടുകളുടെ വ്യത്യാസം. 2019ൽ മോദി 674,664 വോട്ടുകൾ നേടിയപ്പോൾ ഈ തിരഞ്ഞെടുപ്പിലത് 612,970 വോട്ടായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് ഉത്തർപ്രദേശ് ഘടകം അദ്ധ്യക്ഷൻ അജയ് റായിയേക്കാൾ 14000ൽപ്പരം വോട്ടുകൾക്ക് മോദി പിന്നിലായി. വാരാണസിയിൽ കഴിഞ്ഞതവണ 152,548 വോട്ടുകൾ മാത്രം പിടിച്ച റായ് ഇത്തവണ ‘ഇന്ത്യ’ സഖ്യമായി മത്സരിച്ചപ്പോൾ 460,457 വോട്ടുകൾ…

Read More

‘ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ അയോധ്യയിലെ രാമക്ഷേത്രം ശുദ്ധീകരിക്കും’ ; കോൺഗ്രസ് നേതാവ് നാനാ പട്ടോളെ

ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്‍മാരുടെ നേതൃത്വത്തില്‍ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാന പട്ടോളെ. രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാരലംഘനമാണ് നടത്തിയത്. പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പരിഹാരക്രിയ ചെയ്യും. പ്രാണപ്രതിഷ്ഠയെ ശങ്കരാചാര്യന്‍മാര്‍ എതിര്‍ത്തിരുന്നു. നാല് ശങ്കരാചാര്യന്‍മാരും ചേര്‍ന്ന് രാമക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തും. അവിടെ രാം ദര്‍ബാര്‍ സ്ഥാപിക്കും. ശ്രീരാമന്റെ പ്രതിമയല്ല അവിടെയുള്ളത്, രാം ലല്ലയുടെ ശിശുരൂപമാണ് അവിടെയുള്ളത്. രാമക്ഷേത്ര നിര്‍മാണത്തില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായാണ് നരേന്ദ്ര മോദി പ്രവര്‍ത്തിച്ചത്. മതവിധികള്‍ പ്രകാരം…

Read More

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അയോധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദർശനം നടത്തുന്ന വീഡിയോ അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ​ഗവർണർ അയോധ്യയിൽ എത്തുന്നത്. Hon’ble Governor Shri Arif Mohammed Khan at Prabhu Shri Ram Temple Ayodhya: PRO KeralaRajBhavan pic.twitter.com/wCzZCSirLt — Kerala Governor (@KeralaGovernor) May 8, 2024 അയോധ്യയുടെ അയൽക്കാരനാണ് താന്നെന്നും ഗവർണർ പറഞ്ഞു. മെയ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

Read More

അയോധ്യയില്‍ എന്തുകൊണ്ട് പോയിക്കൂട: എന്തിനാണ് വിശ്വാസികള്‍ പോകാതിരിക്കുന്നതെന്ന് ഉണ്ണി മുകുന്ദൻ

അയോധ്യ രാമക്ഷേത്രത്തിൽ എന്തിനാണ് വിശ്വാസികള്‍ പോകാതിരിക്കുന്നതെന്നു നടൻ ഉണ്ണി മുകുന്ദൻ. അയോധ്യയില്‍ ഒരു അമ്പലം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പള്ളി വന്നു, പള്ളി പൊളിച്ചത് സങ്കടകരമായ കാര്യമാണ്. എന്നാലും പള്ളി പണിയാൻ സ്ഥലവും കൊടുത്തു. അയോധ്യയില്‍ പോകാൻ പാടി്ല്ലെന്ന് ഉണ്ടോ? എന്ന് ഉണ്ണി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു. ‘അയോധ്യയില്‍ ഒരു അമ്പലം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പള്ളി വന്നു, പള്ളി പൊളിച്ചത് സങ്കടകരമായ കാര്യമാണ്. പക്ഷേ വീണ്ടും ക്ഷേത്രം വരാൻ വേണ്ടിയുള്ള സംഭവമാണ്. കോടതി…

Read More

യുപി മന്ത്രിസഭ ഇന്ന് അയോധ്യയിൽ

ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഇന്ന് അയോധ്യയിലെത്തും. കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി എംഎൽഎമാരും അയോധ്യ യാത്രയിൽ പങ്കെടുക്കുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ സമാജ് വാദി പാർട്ടി വിട്ടു നിൽക്കും, അവര്‍ ക്ഷണം നിരസിച്ചിരിക്കുകയാണ്. മന്ത്രിസഭാ യോ​ഗമടക്കം അയോധ്യയിൽ സംഘടിപ്പിക്കുന്നുണ്ട്. ലക്നൗവിൽ നിന്നും 10 പ്രത്യേക ബസുകളിലാണ് എംഎല്‍എ മാർ പുറപ്പെട്ടിരിക്കുന്നത്, മുഖ്യമന്ത്രി യോഗി ആദിത്വനാഥ് ഉച്ചയോടെ എത്തുമെന്നാണ് റിേപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Read More