‘ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കൾക്ക് വധശിക്ഷ നൽകണം’; ഇസ്രായേൽ നേതാക്കൾ ക്രിമിനലുകളെന്ന് ഖമേനി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കൾക്ക് വധശിക്ഷ നൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) നെതന്യാഹുവിന് ഉൾപ്പെടെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടല്ല, വധശിക്ഷ തന്നെ നൽകണമെന്ന ആവശ്യവുമായി ഖമേനി രം​ഗത്തെത്തിയിരിക്കുന്നത്.  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മേധാവി യോവ് ​ഗാലന്റിനും ഹമാസ് നേതാവായ ഇബ്രാഹിം അൽ മസ്‌റിക്കും എതിരെയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട്…

Read More