
നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു
നിപ ബാധിച്ച മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശി നാൽപതുകാരൻറെ മൃതദേഹം സംസ്‌കരിച്ചു. കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കിയത് . പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്‌കാരം ചടങ്ങുകൾ നടന്നത്. കഴിഞ്ഞ മാസം 30 ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പർക്കത്തിൽ നിന്നാണ് ഇവർക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാൽ അതും നിപ ബാധയെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തുകയായിരുന്നു. മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ 9 വയസുള്ള മകനും ഭാര്യ സഹോദരനുമാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 9…