മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അനു സിനുബാൽ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു സിനുബാല്‍ (49) അന്തരിച്ചു. ദുബൈയിൽ ഖലീജ് ടൈംസില്‍ മാധ്യമപ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വൈകിട്ട് 4.30 ഓടെയായിരുന്നു മരണം. സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മംഗളം, ഫ്രീപ്രസ് ജേർണൽ, സൺഡേ ഇന്ത്യൻ എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലിചെയ്തു.  കവിതാ സമാഹാരം, നോവൽ, അനുഭവക്കുറിപ്പ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാ പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ)…

Read More

ഒരു മലവെള്ള പാച്ചിലിൽ അമ്മയും അച്ഛനും കുഞ്ഞനുജനും ഭാര്യയയും ഒലിച്ചു പോയി; ഉള്ളുരുകി ജിഷ്ണു

വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന മേഖലയിൽ അച്ഛനും അമ്മയും കൂടപിറപ്പുകളും മുത്തശ്ശിയും ഉൾപ്പടെ കുടുംബം ഒന്നാകെ ഒലിച്ചുപോയി, സ്വന്തം വീടും അപകടം മുൻകൂട്ടി കണ്ട് കുടുംബം മാറി താമസിച്ച ബന്ധുവിെൻറ വീടും അപ്പാടെ തകർന്ന് മണ്ണടിഞ്ഞു. സൗദിയിൽ നിന്ന് ഉള്ളുലഞ്ഞ് ജിഷ്ണു നാട്ടിലെത്തി. ഇനി കുടുംബത്തിൽ കുഞ്ഞനുജൻ മാത്രമാണ് ബാക്കിയെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇനിയും ജിഷ്ണുവിനായിട്ടില്ല.  സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ ജിഷ്ണു രാജൻ ചൊവ്വാഴ്ച വൈകീട്ട് തന്നെ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. മുണ്ടക്കൈയിലെ പുഞ്ചിരിവട്ടത്താണ് ജിഷ്ണുവിെൻറ…

Read More

വിശ്വാസ വഞ്ചന നേരിട്ടതിനാലാണ് മലയാള സിനിമാ രം​ഗത്ത് നിന്നും പുറത്ത് വന്നത്: ഷക്കീല

ബി ​ഗ്രേസ് സിനിമകളിലൂടെ മലയാളത്തിലെ മാദക നടിയായി ഒരു കാലത്ത് അറിയപ്പെട്ട ഷക്കീല പിന്നീട് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് നിർത്തി. എന്നാൽ വർഷങ്ങൾക്കിപ്പുറവും പഴയ പ്രതിച്ഛായയിലാണ് പലരും ഷക്കീലയെ കാണുന്നത്. കുടുംബത്തിലെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളിൽ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തമിഴ് ഷോകളിലും മറ്റും ഷക്കീല സാന്നിധ്യം അറിയിക്കാറുണ്ട്. മലയാള സിനിമയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ച ഘട്ടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് ഷക്കീലയിപ്പോൾ. എത്ര മലയാള സിനിമകൾ ചെയ്തു എന്നറിയില്ല. പക്ഷെ സിനിമാ…

Read More

മലയാളി സംഗീതജ്ഞ ഗിരിജ അടിയോടി ചെന്നൈയിൽ അന്തരിച്ചു

മലയാളി സംഗീതജ്ഞ ഗിരിജ അടിയോടി ചെന്നൈയിൽ അന്തരിച്ചു. മഞ്ചേരി താഴെക്കാട്ടു മനയിൽ കുടുംബാംഗമായ ഗിരിജ അടിയോടി (82) വ്യാഴാഴ്ച ചെന്നൈയിലെ രാജീവ്ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. ഞരമ്പുസംബന്ധമായ അസുഖങ്ങളെത്തുടർന്ന് പത്തുദിവസം മുമ്പാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലബാർ പോലീസ് വകുപ്പിലായിരുന്ന ഭർത്താവ് നേരത്തേ മരിച്ചിരുന്നു. മകനും മകളുമുണ്ട്. മകളും കുടുംബവും ദുബായിലാണ് താമസമെന്നു പറയുന്നു. അവരുടെ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് ചെന്നൈയിലെ നോർക്ക റൂട്ട്‌സ് സ്പെഷ്യൽ ഓഫീസർ അനു പി….

Read More

കൂത്ത്, കൂടിയാട്ടം ആചാര്യൻ പി.കെ.നാരായണൻ നമ്പ്യാർ അന്തരിച്ചു

കൂത്ത്, കൂടിയാട്ടം ആചാര്യൻ പി.കെ.നാരായണൻ നമ്പ്യാർ (96) അന്തരിച്ചു. കൂടിയാട്ട കുലപതി മാണി മാധവചാക്യാരുടെ മൂത്ത പുത്രനാണ്. ദീർഘകാലം കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം വിഭാഗത്തിൽ അധ്യാപകനായിരുന്നു. കേരള കലാമണ്ഡലത്തിൽ ഡീൻ ആയും സേവനമനുഷ്ഠിച്ചു. മിഴാവിൽ തായമ്പക, മിഴാവ് മേളം തുടങ്ങിയ ആവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്. മന്ത്രാങ്കം, ശ്രീകൃഷ്ണചരിതം നങ്ങ്യാർക്കൂത്ത് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

Read More

 ചലച്ചിത്ര നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു

തമിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ(രഘു ബാലയ്യ) (70) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയർ ബാലയ്യ എന്ന് സിനിമാലോകം വിശേഷിപ്പിച്ചത്.  1953ൽ തൂത്തുക്കുടിയിൽ ജനിച്ച ജൂനിയർ ബാലയ്യ , പിതാവിനൊപ്പം ആദ്യ ചിത്രത്തിൽ അഭിനയിച്ചവയാണ് ടി.എസ് ബാലയ്യ അന്തരിച്ചത്.പിന്നീട് 1975ൽ മേൽനാട്ടു മരുമകനാണ് പുറത്തുവന്ന ആദ്യചിത്രം. ചിന്ന തായെ, കുംകി തുടങ്ങി 40 വർഷത്തിനിടെ 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ചെന്നൈയിൽ…

Read More

ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

 ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുന്‍ ക്യാപ്റ്റനുമായിരുന്ന ബിഷന്‍ സിങ് ബേദി (77) അന്തരിച്ചു. 1967 മുതല്‍ 1979 വരെ ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്. 10 ഏകദിനങ്ങളിലല്‍ കളിച്ച ബേദി ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏരപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങില്‍ വിപ്ലവം തീര്‍ത്ത ഒരു തലമുറയുടെ ഭാഗമായിരുന്നയാളാണ് ബേദി. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ജയത്തില്‍ പങ്കാളിയായിരുന്നു. 1975 ലോകകപ്പില്‍…

Read More

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.  കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻ തിരുവനന്തപുരം പേയാടാണ് ഏറെനാളായി താമസിക്കുന്നത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ സീരിയലുകളുടെ സംവിധായകനാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട്.

Read More

കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകൻ; കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ(91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനാണ്. 1996ൽ ഹാസ്യ സാഹിത്യത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കവിത, കഥ, നോവൽ ഉൾപ്പെടെ അൻപതിൽപരം പുസ്തകങ്ങൾ രചിച്ചു.  കുട്ടിക്കാലത്ത് അച്ഛനൊപ്പം ശാന്തിക്കാരനായി സഹായത്തിനു കൂടി ഇഷ്ട ദൈവങ്ങളെ അണിയിച്ചൊരുക്കിയും അവരുടെ രൂപങ്ങൾ ചുവരിലും കടലാസിലും പകർത്തിയും വരയുടെ ലോകത്തെത്തിയ സുകുമാറിന്റെ കാരിക്കേച്ചറുകളും കാർട്ടൂണുകളും ആസ്വദിച്ചവർ ഒട്ടേറെയാണ്. വരയുടെ പേരിൽ കുട്ടിക്കാലത്തു ശാസനയും മുതിർന്നപ്പോൾ പ്രശംസയും പിന്നീട്…

Read More

ജനനായകൻ ഇനി ഓർമ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു…

Read More