
ഡെങ്കിപ്പനി ; മലയാളിത്തിൽ ബോധവത്കരണ വീഡിയോ പങ്കുവെച്ച് യുഎഇ ആരോഗ്യമന്ത്രാലയം
ഡെങ്കിപ്പനിയുടെ പശ്ചാത്തലത്തിൽ മലയാളത്തിൽ ബോധവത്കരണ വിഡിയോ പങ്കുവെച്ച് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ചൈനീസ്, ഇംഗ്ലീഷ്, അറബിക്, ഉർദു ഭാഷകൾക്ക് പുറമെയാണ് മലയാളത്തിലും വിഡിയോകൾ പങ്കുവെച്ചത്. ‘വ്യവസായ മേഖലകളിലും നിർമാണ സൈറ്റുകളിലും ഡെങ്കി പരത്തുന്ന കൊതുകുകളുടെ വ്യാപനം തടയാൻ പ്രതിരോധ നടപടി സ്വീകരിക്കുക’ എന്ന തലക്കെട്ടിലാണ് ആദ്യ വിഡിയോ ചൊവ്വാഴ്ച അധികൃതർ പോസ്റ്റ് ചെയ്തത്. പിന്നാലെ, രണ്ട് വിഡിയോകൾ കൂടി പ്രസിദ്ധീകരിച്ചു. ‘എക്സ്’ അക്കൗണ്ടിലാണ് ബോധവത്കരണ വിഡിയോ മന്ത്രാലയം പങ്കുവെച്ചത്. കൊതുക് പരത്തുന്ന ഡെങ്കിപ്പനി രാജ്യത്ത് വിവിധ…